പള്ളുരുത്തി: കുമ്പളങ്ങിയിലെ അനധികൃത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്തിലെ 6,11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിലാണ് ടവര്‍ നിര്‍മ്മാണം നടന്നു വരുന്നത് നിരവധി സമരങ്ങളും പരാതികളും നടത്തിയിട്ടും ഉടമയും, മൊബൈല്‍ കമ്പനിയും നിര്‍മ്മാണ ത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ തയ്യാറായിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ ടവര്‍ സ്ഥാപിച്ച കെട്ടിടത്തിനു മുന്നില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി രാവിലെ 7 ന് കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി സമരം ഉദ്ഘാടനം ചെയ്യും. നെല്‍സണ്‍ കോഞ്ചേരി ,പി ബി ചന്ദ്രബാബു,, കെ എക്‌സ് ജോര്‍ജ്ജ് മാസ്റ്റര്‍ ‘ഡോളി സേവ്യര്‍ എന്നിവര്‍ പ്രസംഗിക്കും.
















