വെള്ളനാട്: അഴിമതിയില്‍ മുങ്ങിത്താഴ്ന്ന കോണ്‍ഗ്രസ്, ഐഎന്റ്റിയുസി അംഗത്വം ഉപേക്ഷിച്ച് അന്‍പതോളം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. വെള്ളനാട്, കമ്പനിമുക്ക് പ്രദേശങ്ങളിലെ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ എത്തിയത്. ഐഎന്റ്റിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് അംഗങ്ങളായ ഇരുപതോളം പേരും സ്ത്രീകളടക്കമുള്ള മുപ്പതിലേറെ പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ബിജെപി, ബിഎംഎസ് അംഗത്വം സ്വീകരിക്കുന്നത്. 35 വര്‍ഷക്കാലമായി വെള്ളനാട് കമ്പനിമുക്ക് മേഖലയില്‍ കോ ണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ചാങ്ങ പണ്ടാരവീട്ടില്‍ രമേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടത്.
കഴിഞ്ഞ ദിവസം വെള്ളനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലില്ലാത്തതിനാല് പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്യരുതെന്ന് നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം ധിക്കരിച്ച് ഒരു വിഭാഗം വോട്ട് ചെയ്തു. വെള്ളനാട് മേഖലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അസംതൃപ്തരായ വലിയൊരു വിഭാഗം പാര്‍ട്ടിക്കെതിരെ തിരിഞ്ഞതിന്റെ ആദ്യസൂചനയായിരുന്നു ബാങ്ക് തെരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞു പോകുമെന്ന സൂചനയുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയവര്ക്ക് വെള്ളനാട് ജംഗ്ഷനില്‍ വന്‍ സ്വീകരണം നല്കി പാര്‍ട്ടി അംഗത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് കൃഷ്ണകുമാര്‍, ജില്ലാ സമിതിയംഗം എം.ബി. രഞ്ജിത്ത്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്.എല്‍. സിജു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: