തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കുളത്തിനോടനുബന്ധമായി നിര്‍മ്മിച്ചിട്ടുള്ളതും, തിരുവിതാംകൂര്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളില്‍ വളരെയേറെ പ്രാധാന്യമുള്ളതും നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് കുതിരമാളികയില്‍ എത്തുന്ന ഭഗവാന് നീരാടാന്‍ എത്തുന്ന കുളിക്കടവും മനോഹരമായ കല്‍മണ്ഡപങ്ങളും രാത്രിയുടെ മറവില്‍ തകര്‍ത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍.
ചരിത്രപ്രാധാന്യമുള്ളതും ക്ഷേത്ര ആചാരവുമായി ആ കല്മണ്ഡപങ്ങള്ക്കുള്ള അഭേദ്യമായ ബന്ധംപോലും പരിഗണിക്കാതെ തകര്‍ത്തെറിയാനുള്ള ഹീനമായ ശ്രമമാണ് ക്ഷേത്ര എക്സ്പര്‍ട്ട് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന് പൂര്‍ണ്ണ പിന്തുണ നല്കുന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ സമീപനം അതീവ ഗൗരവമേറിയതാണ്. ക്ഷേത്ര സംസ്കാരത്തിന് മുറിവേല്‍പ്പിക്കാന്‍ കരുതിക്കൂട്ടി ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ ഭക്തജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സന്ദീപ് തമ്പാനൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദുഐക്യവേദി ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: