അജി ബുധന്നൂര്‍
തിരുവനന്തപുരം: തലസ്ഥാന നഗരം ഇനി നാലുനാള്‍ ആതിഥേയ നഗരം. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്നവരെ സ്വീകരിക്കാനും താമസം ഒരുക്കുന്നതിനുമുള്ള തിരക്കിലാണ് തലസ്ഥാനത്തെ ബന്ധുവീടുകളും സുഹ്യത് ഭവനങ്ങളും. പൊങ്കാല കഴിയുന്നതുവരെ ആറ്റുകാല്‍ പരിസരത്തെ വീടുകളിലെ ഗേറ്റുകള്‍ അടയില്ല. ഇവിടെ ജാതിയും മതവും ഇല്ല. ലക്ഷോപ ലക്ഷം സ്ത്രീ ഭക്തജനങ്ങള്‍ക്ക് പൊങ്കാലയര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് തദ്ദേശിയര്‍.ദൂരദേശത്തുള്ള ബന്ധുക്കള്‍ ഇന്നുമുതല്‍ ആറ്റുകാലിനു പരിസരത്തെ വീടുകളില്‍ എത്തിതുടങ്ങും. കുംഭചൂടിനു കീഴിലുള്ള പൊങ്കാല അര്പ്പ
നന്തന്‍കോട് പൊങ്കാല അടുപ്പുകള്‍ നിരന്നപ്പോള്‍
ണത്തില്‍ സുരക്ഷിതമായി പൊങ്കാല ഇടുന്നതിന് അടുപ്പുകള്‍ കൂട്ടി സ്ഥലം പിടിക്കാനുള്ള തിരക്കായിരുക്കും ഇനിയുള്ള ദിവസങ്ങളില്‍.ആറ്റുകാലിനും പരിസരത്തും
ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന പൊങ്കാലക്ക് നാല്പത് ലക്ഷത്തോളം ഭക്ത ജനങ്ങള്‍ എത്തുമെന്നാണ് കണക്ക്. വഴിയോരങ്ങളില്‍ മാത്രം പൊങ്കാല സജ്ജികരിച്ചാല്‍ ഇരുപത് കീലോമീറ്ററിലധികം പൊങ്കാല കലങ്ങള്‍ കൊണ്ട് നിറയും. അതിനാലാണ് ക്ഷേത്ര പരിസരത്തെ എല്ലാ വീടുകളിലും പൊങ്കാല സമര്‍പ്പണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. ക്ഷേത്രത്തിനു സമീപത്തെ കളിസ്ഥലങ്ങലും, പാടങ്ങളും, സ്കൂള്‍ പരിസരങ്ങളും പൊങ്കാലക്കാര്‍ സ്ഥാനം പിടിക്കും. പൊങ്കാലക്കാരെ വരവേല്‍ക്കാന്‍ വിവിധ സാംസ്ക്കാരിക സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ഇന്നലെ മുതല്‍ നല്ല ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.
ഒരു മണിക്കൂറിധികം സമയം ക്യൂ നിന്നാണ് ദര്‍ശനം നടത്തുന്നത്. സുരക്ഷക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചു. രാത്രിയില്‍ വിളക്കുകെട്ടുകള്‍ ധാരാളം എത്തുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: