വര്‍ക്കല: ഉത്സവ സ്ഥലത്തു നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഞെക്കാട് കുന്നത്ത്മല പായവിള വീട്ടില്‍ പരേതനായ തുളസീധരന്‍ മകന് ദീപു (30) ആണ് മരിച്ചത്. ദീപുവിനെ കുത്തിയ മുത്താന ചിറപ്പാട് അശോകാലയത്തില്‍ അജി (30)ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്പിടുത്തത്തിനിടയില് പരിക്കേറ്റതിനാല്‍ ഇയാള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ചെമ്മരുതി അക്കരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവത്തിന്റെ ആരംഭം. സംഭവത്തെ സംബന്ധിച്ച് പോലീസ് പറയുന്നത് രാത്രി 11ന് ക്ഷേത്രത്തില്‍ നാടകം നടക്കുമ്പോള്‍ മദ്യപിച്ച് ലക്ക് കെട്ട അജി ആള്‍ക്കാരെ അസഭ്യം വിളിക്കാന്‍ തുടങ്ങി. ഇയാളുടെ അസഭ്യം വിളിയും ബഹളവുംമൂലം ക്ഷമകെട്ട നാട്ടുകാര്‍ ഇയാളെ താക്കീത് ചെയ്തു. മദ്യപിച്ച് അവശനായ ഇയാളെ നാട്ടുകാര്‍ തന്നെ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് രാത്രി 1 ഓടെ ആശുപത്രിയില്‍നിന്നും പുറത്തു വന്ന അജി ക്ഷേത്രത്തിന് സമീപമുള്ള ഒരു വീടിന്റെ ഗേറ്റ് തല്ലി തകര്‍ക്കാന്‍ ശ്രമിക്കുകയും വീട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ദീപുവും കൂട്ടുകാരും സ്ഥലത്തെത്തി അജിയെ തടയാന്‍ ശ്രമിച്ചു. മദ്യലഹരിയിലായിരുന്ന അജി പെട്ടെന്ന് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ദീപുവിന്റെ നെഞ്ചില്‍ ആഞ്ഞ് കുത്തുകയായിരുന്നു. കുത്തുകൊണ്ട് നിലത്തുവീണ ദീപുവിന്റെ അടുത്തേക്ക് ആരെയും അടുക്കാന്‍ സമ്മതിക്കാതെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ പേര് സ്ഥലത്തെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അരകിലോ മീറ്ററോളം ഓടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചോര വാര്‍ന്ന് നിലത്തുവീണ ദീപുവിനെ നാട്ടുകാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്നുമാസം മുന്‍പാണ് ദീപു വിവാഹിതനായത്. ഭാര്യ: രേഷ്മ. മാതാവ് ലതികാമണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: