തിരുവനന്തപുരം: ഇന്ത്യയാണ് മദ്യവര്‍ജ്ജനത്തിന്റെ ജന്മഭൂമിയെന്നും ഗൗതമബുദ്ധനാണ് മദ്യവിരുദ്ധതയുടെ പിതാവെന്നും ആഗോള മദ്യനയ വിദഗ്ധന്‍ ഡെറിക് റുഥര്‍ഫോര്‍ഡ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ സുബോധം സംഘടിപ്പിക്കുന്ന സുബോധം ഐകോണ്‍ 2016 അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കവേ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമാത്രമേ സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാകുകയുള്ളു. മദ്യവ്യവസായികള്ക്കു മാത്രമല്ല മദ്യ ഉപഭോക്താക്കളായ സാധാരണക്കാര്‍ക്കുപോലും എതിര്പ്പുണ്ടായേക്കാവുന്ന നീക്കമാണ് മദ്യവര്ജ്ജനമെന്നു അദ്ദേഹം പറഞ്ഞു. 66 വര്‍ഷമായി ഇംഗ്ലണ്ടിലെ മദ്യവിരുദ്ധ പ്രസ്ഥാനമായ ടെംപറന്‍സ് മൂവ്മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ എഴുപതുകളിലെത്തി നില്ക്കുന്ന റുഥര്‍ഫോര്‍ഡ്. ഇംഗ്ലണ്ടിലും പിന്നീട് യൂറോപ്പ്യന്‍ യൂണിയനിലാകെയും മദ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 2000ല്‍ ഗ്ലോബല്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സ് സ്ഥാപിക്കുകയും 15 വര്‍ഷക്കാലം അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ദീര്‍ഘകാലമായി ലോകാരോഗ്യസംഘടനയുമായി സഹകരിച്ച അദ്ദേഹത്തിന്റെകൂടി ശ്രമഫലമായാണ് ആഗോള മദ്യനയം 2011ല്‍ ലോകാരോഗ്യസംഘടന അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: