പേയാട്: ജംഗ്ഷനില്‍ ഒരു വര്‍ഷം മുന്‍പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ആറുമാസമായി പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപി വിളപ്പില്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ലൈറ്റില്‍ റീത്തുവച്ചു.
പേയാട് ജംഗ്ഷനില്‍ മാസങ്ങളായി തകരാറിലായി നില്ക്കുന്ന ഹൈമാസ്റ്റ് ലൈറ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിച്ചപ്പോള്‍
പേയാട് ഭജനമഠം ഭാഗത്തുനിന്ന് പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റില്‍ റീത്ത് സമര്‍പ്പിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം പേയാട് വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിളപ്പില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പേയാട് കാര്ത്തികേയന്, അലകുന്നം വാര്‍ഡ് മെമ്പര്‍ സി.എസ്. അനില്‍, നേതാക്കളായ ഹരി, സായിനാഥ്, തിരുനെല്ലിയൂര്‍ സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: