ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. ജെയ്ഷെ ഇ മൊഹമ്മദ് തലവന്‍ മസൂര്‍ അസര്‍, മറ്റ് നാല് ഭീകരര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പാക്കിസ്ഥാന് അന്വേഷണ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തതായി പാക് പത്രമായ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുമായും ലാഹോര്‍ ഭീകരവിരുദ്ധ വിഭാഗവുമായും ചര്‍ച്ച നടത്തിയിരുന്നു. ഭാരതം നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുവാന്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ ഷെരീഫ് നിയോഗിച്ചിരുന്നു. അതേസമയം അസറിനെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ തെളിവുകള്‍ ഭാരതം നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: