ചണ്ഡീഗഢ്: സംവരണമാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തിവരുന്ന സമരം അക്രമാസക്തമായി. അക്രമികള്‍ പോലീസുമായി ഏറ്റുമുട്ടുകയും കണ്ണില്‍കണ്ടതെല്ലാം തകര്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് വെടിവച്ചു. വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. അതിനിടെ അക്രമികള്‍ മന്ത്രിയുടെ വസതി ആക്രമിച്ചു.
അയ്യായിരത്തോളം വരുന്ന പ്രകടനക്കാര്‍ രോത്തകിലെ ഐജി ഓഫീസിലേക്ക് ഇന്നലെ രാവിലെ കല്ലെറിഞ്ഞു, ഓഫീസിന്റെ ഗേറ്റ് കത്തിച്ചു, ഒരു പോലീസ് ജീപ്പും അഗ്നിക്കിരയാക്കി. തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. ഇതിലാണ് ഒരാള്‍ മരിച്ചത്. 21 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ ഹരിയാന ധനമന്ത്രി ക്യാപ്ടന് അഭിമന്യുവിന്റെ വസതി അക്രമികള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. വസതി കത്തിക്കുകയായിരുന്നു.ഒരു മാളിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന 15 കാറുകളും മൂന്ന് ബസുകളും അക്രമികള്‍ തകര്‍ത്തു.
അതിനിടെ സമരം തണുപ്പിക്കാനും തെറ്റായ, പ്രകോപനപരമായ സന്ദേശങ്ങള്‍ പരക്കുന്നത് തടയാനും ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് തത്ക്കാലം തടഞ്ഞു. സമരം ആറിത്തണുത്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വീണ്ടും ലഭ്യമാക്കും.
ജാട്ടുകള്‍ക്ക് പിന്നോക്കജാതി സംവരണം വേണമെന്നാണ് ആവശ്യം. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ക്രമസമാധാന നിലയെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ അക്രമം തടയാന്‍ സര്‍ക്കാര്‍ എട്ട് ജില്ലകളില്‍ പട്ടാളത്തെ വിളിച്ചിട്ടുണ്ട്. അക്രമം പടര്‍ന്ന സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രോത്തക്, ഭിവാനി പന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.അക്രമകള്‍ ചില പോലീസ് ഉദ്യോഗസ്ഥരെ തട്ടക്കൊണ്ടുപോയിട്ടുമുണ്ട്. സംവരണം തേടിയുള്ള സമരം ഏതാനും ദിവസങ്ങളായി തുടരുകയായിരുന്നു. ഇന്നലെയാണ് വലിയ അക്രമത്തിലേക്ക് ഇത് മാറിയത്.പ്രശ്നം സമാധാനപരമായി പരിഹരിക്കാം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഗൗനിക്കാതെയാണ് സമരക്കാര്‍ അക്രമത്തിലേക്ക് തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: