Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി വിധി: രാജ്യവിരുദ്ധരെ പിന്തുണച്ചവര്‍ക്കേറ്റ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 09:27 pm IST
in India

ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയെ രക്ഷിക്കാനെത്തിയ ‘ബുദ്ധിജീവി’ വര്‍ഗ്ഗത്തിനേറ്റ കനത്ത പ്രഹരമായി സുപ്രീംകോടതി വിധി. മുതിര്‍ന്ന അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും മറ്റു ബുദ്ധീജീവികളും പരമോന്നത നീതിപീഠത്തെ സ്വാധീനിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും തകര്‍ക്കുന്നതായി കോടതി നിലപാട്. സുപ്രീംകോടതിയിലേക്ക് പ്രകടനം നടത്തി കേസിനെ സ്വാധീനിക്കാന്‍ വരെ ശ്രമമുണ്ടായ പശ്ചാത്തലത്തില്‍ ദല്‍ഹി കോടതികളുടെ അഭിമാനം ഉയര്‍ത്തുന്നതായി സുപ്രീംകോടതി നിലപാട്.

ദല്‍ഹിയിലെ കോടതികളിലൊന്നും വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഒരു സംഘം അഭിഭാഷകര്‍ കനയ്യകുമാറിനു വേണ്ടി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം കനയ്യയ്‌ക്ക് നീതി ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം.

സെഷന്‍സ് കോടതിയിലും പട്യാലഹൗസ് കോടതിയിലും സുരക്ഷാ പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും കനയ്യയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു. ഹൈക്കോടതിയില്‍ കൊടുക്കത്തില്ലേയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അവിടെയും സമാനമായ സാഹചര്യമാണെന്ന് രാജു രാമചന്ദ്രന്‍ പറഞ്ഞു.

ജില്ലാകോടതിയിലും ഹൈക്കോടതിയിലും രണ്ടിടത്തും പോകാനാവാത്തതിനാലാണ് ഇവിടെ വന്നത്. യാതൊരു സുരക്ഷിതത്വവും ദല്‍ഹിയിലെ കോടതികളിലില്ല, രാജുരാമചന്ദ്രന്റെ വാദം തുടര്‍ന്നു. എന്നാല്‍

എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി എല്ലാ കോടതിയിലും സുരക്ഷാ പ്രശ്‌നമാണെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ക്രിമിനല്‍ നടപടിചട്ടത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പറയുന്നുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഈ കേസില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. കേസ് പരിഗണിച്ചാല്‍ അതു തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും, ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

ജാമ്യഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അത്തരത്തിലുള്ള അസാധാരണമായ സാഹചര്യമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞു. പ്രതിക്ക് കീഴ്‌ക്കോടതിയെ സമീപിക്കേണ്ടതേയുള്ളൂ. ആര്‍ക്കാണോ കീഴ്‌ക്കോടതികളില്‍ പോകുന്നതിന് സുരക്ഷാ പ്രശ്‌നങ്ങളാല്‍ പേടിയുള്ളത് അവര്‍ക്ക് താന്‍ സംരക്ഷണം നല്‍കും, രഞ്ജിത് കുമാര്‍ പറഞ്ഞു.

ദല്‍ഹിയിലെ കീഴ്‌ക്കോടതികളൊക്കെ ഒരു ജാമ്യം പരിഗണിക്കാന്‍ പോലും കഴിവില്ലാത്തവരാണോയെന്നാണോ നിങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

സോളിസൊറാബ്ജിയും രാജുരാമചന്ദ്രനുമാണ് കനയ്യയ്‌ക്കായി വാദിച്ചത്. പട്യാല ഹൗസ് കോടതിയിലെ അഭിഭാഷക പ്രതിഷേധം സംബന്ധിച്ച അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനിലെ അംഗമായ രാജീവ് രാമചന്ദ്രനന്‍ പ്രതിയുടെ ജാമ്യത്തിനായി വാദിച്ചത് ശ്രദ്ധേയമായി.

അതിനിടെ ഇടതുപക്ഷ വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന മലയാളി അഭിഭാഷകന്‍ ആര്‍എസ്എസ് തീവ്രവാദ സംഘടനയാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി കനയ്യകുമാറിനും കൂട്ടാളികള്‍ക്കും സംരക്ഷണം നല്‍കാനുള്ള വലിയ ഗൂഢാലോചനയാണ് സുപ്രീംകോടതിയുടെ ശരിയായ നടപടികളിലൂടെ പൊളിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.