ശ്രീനഗര്‍: പാര്‍ലമെന്റാക്രമണക്കേസില്‍ രാജ്യം തൂക്കിലേറ്റിയ അഫ്സല് ഗുരുവിനു വേണ്ടി വാദിച്ചതിന് ദല്‍ഹി ജെഎന്‍യുവിന് നന്ദി പറഞ്ഞ് ശ്രീനഗറില്‍ വിഘടന വാദികളുടെ പ്രകടനം. ഐഎസിന്റെയും പാക്കിസ്ഥാന്റെയും പതാകകളേന്തി വെള്ളിയാഴ്ച ഉച്ചപ്രാര്ഥന കഴിഞ്ഞയുടനായിരുന്നു പ്രകടനം.
പ്രകടനക്കാര്‍ പോലീസിനെ കല്ലെറിയുകയും ചെയ്തു.
പ്രകടനത്തില്‍ അഫ്സല് ഗുരുവിനും പാക്കിസ്ഥാനും വേണ്ടിയും ഭാരതത്തിനെതിരെയും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. അഫ്സല് ഗുരുവിനു വേണ്ടി വാദിച്ച ജെഎന്‍യുവിന് നന്ദി പറഞ്ഞ പ്രകടനക്കാര്‍ താങ്ക് യു ജെഎന്‍യു, എന്ന് എഴുതി അഫ്സല് ഗുരുവിന്റെ ചിത്രവും വച്ചുള്ള പഌക്കാര്‍ഡുകളും പിടിച്ചിട്ടുണ്ടായിരുന്നു. ജാമിയ മസ്ജിദില്‍ നിന്നിറങ്ങിയവരാണ് രാജ്യവിരുദ്ധ പ്രകടനം നടത്തിയത്. പ്രകടനക്കാരെ ഓടിക്കാന്‍ പോലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ജെഎന്‍യുവിലെ ഒരു വിഭാഗം നടത്തുന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് ആരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രകടനം. ജെഎന്‍യുവില്‍ നടന്നതു പോലുള്ള സംഭവം രാജ്യവിരുദ്ധര്‍ക്കും ശത്രുക്കള്‍ക്കും എങ്ങനെ കരുത്തു പകരും എന്നും ഇത് വെളിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: