ന്യൂദല്‍ഹി: ലഷ്കര്‍ ഭീകരന് ഹാഫിസ് ് സെയ്ദിന്റെയും ജമാ ഉദ് ദാവയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഭാരതത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ലഷ്കര്‍ ഇ തോയ്ബയുടെ അക്കൗണ്ടുകളുടെ നിരവധി ലിങ്കുകള്‍ ഇവിടെയുണ്ട്. ഇവയെല്ലാം അടിയന്തരമായി ബ്ലോക്ക് ചെയ്യണമെന്നാണ് ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്ക ആസ്ഥാനമായുള്ള ട്വിറ്റര്‍ കമ്പനി ഉടനെ ഭീകര അക്കൗണ്ടുകള്‍ തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു. നേരത്തെ സെയ്ദിന്റെ ഭാരതത്തിലെയും അമേരിക്കയിലെയും നിരവധി അക്കൗണ്ടുകള്‍ ആവശ്യപ്രകാരം ബ്ലോക്ക് ചെയ്തിരുന്നു. ഈ അക്കൗണ്ടുകള്‍ പിന്നെയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ അഫ്സല്‍ഗുരു അനുകൂല പരിപാടിയെ പിന്തുണച്ചുകൊണ്ട് ഹാഫിദ് സെയ്ദിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് മനസ്സിലാകുന്നതിനായി ഹിന്ദിയിലായിരുന്നു ട്വീറ്റ്. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: