ന്യൂദല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ വിഘടനവാദ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ പോലീസ് തിരയുന്ന ഗവേഷണ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് മുന്‍ സിമി തലവന്‍ എസ്ക്യുആര്‍ ഇല്യാസിയുടെ മകന്. തന്റെ സിമി ബന്ധം ഉമര്‍ ഖാലിദിന് മേല്‍ വെച്ചുകെട്ടരുതെന്ന് പറഞ്ഞ ഇല്യാസി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് സംരക്ഷണം നല്കിയാല് മകനെ പോലീസിന് മുന്നില്‍ കീഴടക്കാമെന്നും അറിയിച്ചു.
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസിലെ പ്രതിയായ ഉമര്‍ ഖാലിദ് മുന്‍സിമി സ്ഥാപക നേതാവ് എസ്ക്യുആര്‍ ഇല്യാസിയുടെ മകനാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടത്. ഉമര്‍ ഖാലിദിനായി രാജ്യവ്യാപകമായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംരക്ഷണം നല്കിയാല് മകന് കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മുന്‍ സിമി നേതാവ് രംഗത്തെത്തിയത്.
നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും എന്നാല്‍ കോടതികളില്‍ നടന്ന സംഭവങ്ങള്‍ അവിടെയും സുരക്ഷയില്ലെന്ന് വ്യക്തമാക്കുന്നതായും ഇല്യാസി പറഞ്ഞു. രാജ്നാഥ്സിങ് സംരക്ഷണം നല്‍കാമെന്ന് മുന്നോട്ടുവന്ന് പറഞ്ഞാല്‍ മകനെ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കാം. തന്റെ മകന്റെ ജീവന് ഭീഷണിയിലാണ്. ആദ്യം സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കൂ. അതിനു ശേഷം ഉമര്‍ ഖാലിദിനെ കീഴടക്കാം, ഇല്യാസി പറഞ്ഞു.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഉമര്‍ ഖാലിദ് ഒരു ദേശീയ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷമാണ് അപ്രത്യക്ഷമായത്. നിരോധിത സംഘടനയായ സിമി 1977ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്ഥാപിച്ചതിന് നേതൃത്വം നല്കിയ വ്യക്തിയാണ് ഉമര്‍ ഖാലിദിന്റെ പിതാവ് ഇല്യാസി.
സംരക്ഷണം നല്കിയാല് മകന് കീഴടങ്ങും: മുന്‍ സിമി നേതാവ് ഇല്യാസിസംരക്ഷണം നല്കിയാല് മകന് കീഴടങ്ങും: മുന്‍ സിമി നേതാവ് ഇല്യാസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: