ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണായ ‘ഫ്രീഡം 251’ ന്റെ ഓണ്‍ലൈന്‍ ബുക്കിങ് പുനഃരാരംഭിച്ചു. വ്യാഴാഴ്ച രാവിലെ ആറിനാണ് ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിയത്. തിരക്ക് മൂലം വെബ്സൈറ്റ് തകര്‍ന്നതോടെയാണ് ബുക്കിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.
ബുക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ സെക്കന്‍ഡില്‍ ആറു ലക്ഷം ഹിറ്റുകളാണ് വെബ്സൈറ്റിനു ലഭിച്ചതെന്നും ഇതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണമെന്നും ഫ്രീഡം 251 ന്റെ നിര്‍മാതാക്കളായ റിങിങ്ങ് ബെല്‍സ് അധികൃതര്‍ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കിയ ക്ഷമാപണത്തില്‍ അറിയിച്ചു.
സെര്‍വര്‍ അപ്ഗ്രേഡ് ചെയ്ത ശേഷമാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പുനഃരാരംഭിച്ചത്. നോയിഡ ആസ്ഥാനമായി റിങിങ്ങ് ബെല്‍സ് കമ്ബനി അഞ്ചു മാസം മുമ്ബാണ് ആരംഭിച്ചത്. അമിറ്റി സര്‍വകലാശാലയില്‍ നിന്നുള്ള മോഹിത് കുമാര്‍ ഗോയലാണ് കമ്പനിയുടെ സ്ഥാപകന്‍.
















