Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു: ബംഗാളില്‍ രഹസ്യബാന്ധവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 09:47 am IST
in India

ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കാന്‍ സിപിഎം കേന്ദ്രകമ്മറ്റിയുടെ തീരുമാനം. പ്രത്യക്ഷ സഖ്യം കേരളത്തില്‍ ദോഷം ചെയ്യുമെന്നതിനാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി രഹസ്യധാരണയില്‍ മത്സരരംഗത്തിറങ്ങാനാണ് സിപിഎം തീരുമാനം. ഇതുസംബന്ധിച്ച നിലപാട് സ്വീകരിക്കാന്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസുമായി സഖ്യംചേരാനുള്ള ബംഗാള്‍ സംസ്ഥാന സമിതിയുടെ ശ്രമത്തിനെതിരെ കേരള ഘടകം രൂക്ഷമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇതോടെയാണ് പരസ്യ സഖ്യത്തിന് പകരം നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി രഹസ്യധാരണയ്‌ക്ക് തീരുമാനിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ എല്ലാ ജനാധിപത്യ ശക്തികളുമായും സിപിഎം സഹകരിക്കുമെന്ന് കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച്് നടത്തിയ പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കുന്നതിനാണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. ജനകീയ ഐക്യം ശക്തിപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസുമായി കൂട്ടുചേരാനുള്ള അടവുനയത്തിന് ജനറല്‍ സെക്രട്ടറി നല്‍കുന്ന താത്വിക വിശദീകരണം.

ബംഗാളില്‍ വിശാല മതേതര സഖ്യത്തിന് പാര്‍ട്ടി ലക്ഷ്യമിടുന്നതായി പാര്‍ട്ടി പത്രക്കുറിപ്പിറക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കേരളാ ഘടകത്തിന്റെ നീക്കമാണ് കോണ്‍ഗ്രസുമായുള്ള പരസ്യ സഖ്യത്തില്‍ നിന്നും പാര്‍ട്ടിയെ പിന്നോട്ടെത്തിച്ചത്. കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാക്കുമെന്നും കേരളത്തില്‍ കഴിഞ്ഞ നാളുകളില്‍ നടത്തി വന്ന സമരങ്ങളെ അപ്രസക്തമാക്കുമെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്രകമ്മറ്റിയില്‍ വാദിച്ചു.

വിഎസ് അ്ച്യുതാനന്ദന്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന നിലപാടെടുത്തു. തോമസ് ഐസക്കും ബംഗാള്‍ സംസ്ഥാന സമിതിയുടെ നിലപാടുകള്‍ക്ക് ഭാഗിക പിന്തുണ നല്‍കിയത് ശ്രദ്ധേയമായി. എന്നാല്‍ ബഹുഭൂരിപക്ഷം പേരും സഖ്യത്തെ ശക്തമായി എതിര്‍ത്തു. ഇത്തരത്തിലുള്ള ചര്‍ച്ച പോലും ആവശ്യമില്ലായിരുന്നെന്ന് കേരള നേതാക്കള്‍ കേന്ദ്രകമ്മറ്റിയില്‍ പറഞ്ഞു. ഇതോടെയാണ് ബംഗാള്‍ സംസ്ഥാന സമിതിയുടെ ആവശ്യം സിപിഎം തള്ളിയത്.

കോണ്‍ഗ്രസുമായി പരസ്യമായ തെരഞ്ഞെടുപ്പ് സഖ്യവും മുന്നണിയും വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞതിലുള്ള ബംഗാള്‍ നേതാക്കളുടെ അതൃപ്തി പാര്‍ട്ടി ദേശീയ നേതൃത്വത്തിന് തലവേദനയായി് മാറിക്കഴിഞ്ഞു.

പാര്‍ട്ടി വീണ്ടും ദയനീയ പ്രകടനമാണ് കാഴ്ച വെയ്‌ക്കുന്നതെങ്കില്‍ ബംഗാള്‍ നേതൃത്വത്തോട് വിശദീകരണം ചോദിക്കാന്‍ പോലും കേന്ദ്രനേതൃത്വത്തിന് സാധിക്കാത്ത സ്ഥിതിയും നിലവിലുണ്ട്. ഇതിന് പരിഹാരമായാണ് പ്രാദേശിക തലങ്ങളില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കാനുള്ള മൗനാനുമതി. എന്നാല്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച ഇരട്ടത്താപ്പ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി മാറുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.