തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള കലങ്ങള്‍ എത്തിത്തുടങ്ങി കുംഭമാസത്തിലെ പൂരം നാളും പൗര്ണപമിയും ഒത്തുചേര്‍ന്നു വരുന്ന ദിവസമാണ് പൊങ്കാല തര്‍പ്പണം. 9-ാം ദിവസം പാണ്ഡ്യരാജാവിന്റെ നിഗ്രഹം കഴിഞ്ഞ് തോറ്റം പാട്ട് അവസാനിക്കുന്നതോടെ പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കും. ഇത്തവണയും മുന്‍വര്‍ഷത്തെക്കാള്‍ പൊങ്കാലക്കലങ്ങള്ക്ക് വില കൂടുതലാണ്. ഒരു കിലോ അരി വരെ പൊങ്കാലയിടാനാകുന്ന കലങ്ങള്‍ക്ക് ഇത്തവണ 80 രൂപ മുതലാണ് വില. കഴിഞ്ഞ വര്‍ഷം 60 രൂപ മുതലായിരുന്നു വില. ഏതാണ്ട് മുപ്പതുശതമാനം വിലവര്ധയാണ് കലങ്ങള്‍ക്കും ചട്ടികള്‍ക്കും ഉണ്ടായത്.
കലങ്ങള്‍ കൂടുതലും വരുന്നത് തക്കല, നാഗര്‍ കോവില്‍, കന്യാകുമാരി ജില്ലയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
തക്കലയിലെ ചുങ്ങാങ്കട പെരും ശെല്വവിളയില് ഷണ്മുഖം ആറ്റുകാല്‍ പരിസരത്ത് എത്തിയത് മൊത്തവ്യാപാരത്തിനായാണ്. മൊത്തവ്യാപാരവിലയ്ക്ക് തന്നെയാണ് ഭക്തര്‍ക്കും കലങ്ങള്‍ വില്‍ക്കുന്നതെന്ന് ശെല്വന് പറയുന്നു. സ്വന്തം വീട്ടില്‍ സ്വന്തമായി ചെയ്യുന്ന കലങ്ങള്‍ക്ക് ആറ്റുകാലമ്മയുടെ നടയില്‍ നാമമാത്രമായ ലാഭം മാത്രമേ എടുക്കുന്നുള്ളൂ. കഴിഞ്ഞവര്‍ഷം 55 രൂപയ്ക്ക് വിറ്റ കലങ്ങള്‍ ഇത്തവണ 60 രൂപയ്ക്കാണ് വില്‍ക്കുന്നത്. മറ്റുള്ളവര്‍ 80 രൂപയ്ക്കുമുകളില്‍ വിലവാങ്ങുമ്പോഴാണിത്. 20 വര്‍ഷമായി മുടങ്ങാതെ ആറ്റുകാല്‍ സന്നിധിയില്‍ കലങ്ങളും ചട്ടികളും വില്‍ക്കുന്ന കുലാല സമുദായാംഗമായ ഷണ്മുഖത്തിന്റെ അമ്മ 55 കൊല്ലം തുടര്‍ച്ചയായി കലം വിറ്റിരുന്നത് ആറ്റുകാലമ്മയോടുള്ള ഭക്തിമൂലമാണ്. തക്കല, നാഗര്‍കോവില്‍, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു മാത്രം ഓരോ വര്‍ഷവും 68 കുടംബങ്ങള്‍ 35 ലക്ഷത്തോളം കലങ്ങളാണ് വില്‍ക്കുന്നത്. 60 രൂപ മുതല്‍ 500 രൂപവരെ വിലയുള്ള കലങ്ങളാണ് വില്‍പ്പനയ്ക്കെത്തുന്നത്. അടുപ്പുകൂട്ടാനുള്ള ചുടുകട്ടകള്‍ക്കും വില കുത്തനെ കൂട്ടി. മൂന്നു കട്ടയ്ക്ക 40 രൂപയാകും. കൂടാതെ 7 കൊതുമ്പുകളടങ്ങിയ ഒരു കെട്ടിന് 25 രൂപ.
ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനുള്ള ആഗ്രഹ ത്തിനുമുന്നില്‍ ഭക്തര്‍ വിലവര്‍ധന പ്രശ്നമാക്കില്ല എന്ന തിരിച്ചറിവാണ് വിലവര്‍ധനവിന് കാരണമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: