തിരുവനന്തപുരം: സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ കോടതി ബഹിഷ്കരിക്കാനുള്ള ആഹ്വാനം അഭിഭാഷക പരിഷത്ത് ഇടപ്പെട്ട് തടഞ്ഞു.
കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ കണ്ണൂരില്‍ നടന്ന ഹീനമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലേക്ക് അതിക്രമിച്ച് കയറി പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച സിപിഎമ്മിന്റെ അഭിഭാഷകനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കോടതി ബഹിഷ്കരണത്തിനുവേണ്ടി ജനറല്‍ബോഡി നടത്തിയത്.
ഇതിനെതിരെ അഭിഭാഷക പരിഷത്ത് ശക്തമായി പ്രതിഷേധിച്ചു. എന്നാല്‍ യോഗത്തില്‍ തീരുമാനം എടുക്കാതെ അസോസിയേഷന് പ്രസിഡന്റ് ഏകപക്ഷീയമായി ബഹിഷ്കരണത്തിന് അനുമതി നല്‍കുകയായിരുന്നു.
ഈ തീരുമാനത്തെ അഭിഭാഷക പരിഷത്തും മറ്റു സംഘടനയിലെ അഭിഭാഷകരും എതിര്‍ക്കുകയും കോടതി നടപടികളില്‍ സഹകരിച്ച് ബഹിഷ്കരണ തീരുമാനത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു. ബാര്‍ അസോസിയേഷനെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ അഭിഭാഷക പരിഷത്ത് നടത്തിയ ധര്‍ണയില്‍ മറ്റ് അഭിഭാഷകരും പങ്കെടുത്തു.
തിരുവനന്തപുരം ബാര്‍ അസോസിയേഷനു മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ വെള്ളായണി രാജഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ സുരേഷ്, നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ വി. ഗിരികുമാര്‍, ജില്ലാസെക്രട്ടറി അഡ്വ കരിയം സന്തോഷ്, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ പി. സന്തോഷ്കുമാര്‍, അഡ്വ അജിത് അണിയൂര്‍, അഡ്വ ആര്.എസ്. രാജീവ് എന്നിവര്‍ സംസാരിച്ചു. അഡ്വ പി. മനോഹരന്, അഡ്വ കാട്ടാക്കട ബാലകൃഷ്ണന്‍നായര്‍, അഡ്വ സി. ഗോപാലകൃഷ്ണന്‍നായര്‍, അഡ്വ രാജ്മോഹന്‍, അഡ്വ എ.ജി. ശ്യാംകുമാര്‍, അഡ്വഎം.എസ്. ശങ്കരന്‍കുട്ടി, അഡ്വ സ്വപ്നജിത്ത്, അഡ്വ പരബ്രഹ്മം ശ്രീകുമാര്‍, അഡ്വ വഴയില അജിത്, അഡ്വ വഴയില ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
നെടുമങ്ങാട്, നെയ്യാറ്റിന്‍കര കോടതികളിലും കോടതി ബഹിഷ്കരണത്തിനെതിരെ അഭിഭാഷക പരിഷത്ത് പ്രവര്‍ത്തകര്‍ കോടതി നടപടികളില്‍ സഹകരിച്ച് പ്രതിഷേധിച്ചു.
നെടുമങ്ങാട് നടന്ന പരിപാടിയില്‍ അഡ്വ അരവിന്ദാക്ഷന്‍നായര്‍, അഡ്വ സതീഷ്കുമാര്‍, അഡ്വ അനില്‍ ഐക്കര, അഡ്വ ദീപുകൃഷ്ണന് എന്നിവരും നെയ്യാറ്റിന്‍കര നടന്ന പരിപാടിയില്‍ അഡ്വ എ. രാധാകൃഷ്ണന്, അഡ്വ നിലമേല്‍ ഗോപകുമാര്‍, അഡ്വ മഞ്ചവിളാകം പ്രദീപ് എന്നിവരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: