ചെന്നൈ: ചെന്നൈ മെട്രോപോളിറ്റന്‍ മേഖലയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ബസ് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ പ്രഖ്യാപിച്ചു. ജയലളിതയുടെ 68-ാം ജന്മദിനമായ ഫെബ്രുവരി 24 മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ എഐഡിഎംകെ നല്കിയ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രാവര്‍ത്തികമാക്കിയതായും ജയലളിത പറഞ്ഞു.
പദ്ധതിപ്രകാരം മാസത്തില്‍ പത്ത് യാത്രകള്‍ ചെയ്യാനാകും. മുതിര്‍ന്ന പൗരന്മാര് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിക്ക് അപേക്ഷ നല്കിയാല് ഐഡന്റിറ്റി കാര്‍ഡും ടോക്കണും ലഭിക്കും. അപേക്ഷകള്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് വെബ്സൈറ്റില്‍ നിന്നും കോര്പ്പറേഷന് ബസ് ഡിപ്പോകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ എപ്പോള്‍ വേണമെങ്കിലും നല്‍കാവുന്നതാണ്.
ഇതിന് സമയപരിധിയില്ല. എസി ബസ്സുകള്‍ ഉള്‍പ്പടെയുള്ള മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ എല്ലാ ബസ്സുകളിലും സൗജന്യ മായി മുതിര്‍ന്ന പൗരന്മാര്ക്ക് യാത്രചെയ്യാവുന്നതാണ്. ജയലളിതയുടെ പ്രഖ്യാപനത്തെ ഗതാഗതമന്ത്രി പി. തങ്കമണിയും സ്പീക്കര്‍ ധനപാലും മറ്റ് അംഗങ്ങളും പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: