ന്യൂദല്‍ഹി: അഴിമതിക്കാരായ 2200 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വലയിലായതായി സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ.
മോദി സര്‍ക്കാര്‍ സിബിഐക്ക് സ്വാതന്ത്ര്യം നല്‍കുകയും അന്വേഷണങ്ങളില്‍ കൈകടത്താതിരിക്കുകയും ശക്തമായ നടപടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്യുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും അവരെ പിടിക്കാനും സിബിഐയ്ക്ക് സഹായകമാകുന്നതെന്നാണ് സൂചന.മുന്‍പും അഴിമതിക്കാരായ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും സിബിഐക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
2015ല്‍ അഴിമതിക്കാരായ 2200 ഉദേ്യാഗസ്ഥരെയാണ് കണ്ടെത്തിയത്. അവര്‍ക്ക് എതിരെ അന്വേഷണവും തുടങ്ങി. 2014 നു ശേഷം അഴിമതിക്കെതിരായ പോരാട്ടത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. അനില്‍ സിന്‍ഹ പറഞ്ഞു.
ഇതുവരെ അഴിമതിക്കാര്‍ക്ക് എതിരെ 101 കേസുകളാണ് എടുത്തിട്ടുള്ളത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1044 കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമാണ് ഇത്രയും കുറ്റപത്രം. നവീന്‍ ജിന്‍ഡാല്‍, എ. രാജ, വീരഭദ്ര സിംഗ് എന്നിവരും കുറ്റപ്രതം ലഭിച്ചവരില്‍ പെടുന്നു.ജനവികാരം അഴിമതിക്കെതിരാണ് . വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനത്തിന് 67 പേര്‍ക്ക് എതിരെയാണ് ഇതിനകം സിബിഐ കേസ് എടുത്തത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: