മുംൈബ: ജെഎന്‍യുവിലുണ്ടായ സംഭവവത്തിന്റെയും അതിന്റെ ചുവടുപിടിച്ചുണ്ടാകുന്ന സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചോര്ക്കുമ്പോള് ഭയമാണെന്ന് പ്രമുഖ ചലച്ചിത്ര താരം അനുപം ഖേര്‍ പറഞ്ഞു.
ഒരു ഭാരതീയന് എന്ന നിലയ്ക്ക് എനിക്ക് ഒരുപോലെ ഞെട്ടലും, ദേഷ്യവും ഉണ്ടാക്കിയ സംഭവമാണിത്. 130 കോടി ജനങ്ങള്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ചില പാര്‍ട്ടികളുടെ രാഷ്ട്രീയക്കളികളാണ് നമ്മുടെ രാജ്യത്ത് ഇന്ന് നടന്നു വരുന്നത്. അദ്ദേഹം പറഞ്ഞു. മൂണ്‍മൂണ്‍ ഘോഷിന്റെ തിക്കര്‍ ദാന്‍ ബ്ലഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യവിളിച്ചതിന് വിദ്യാര്ത്ഥിയൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ എന്താണ് സംഭവിച്ചത്. എന്തുതന്നെയായാലും ഞാന്‍ കണ്ട ദൃശ്യം ഭയപ്പെടുത്തുന്നതാണ്. ഒരു പൗരന് എന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് ചില സംഘം ആളുകള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് എന്നെ കുപിതനാക്കി.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: