പട്ന: ബീഹാറിലെ റോഹ്താസ് ജില്ലയില്‍ സ്ഥലം കയ്യേറി ക്ഷേത്രം പണിതെന്ന പരാതിയില്‍ ഹനുമാന് കോടതിയുടെ സമന്‍സ്. പൊതുസ്ഥലം കൈയേറി ക്ഷേത്രം നിര്‍മിച്ചെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് നല്കിയ പരാതിയിലാണ് റോഹ്താസിലെ കീഴ്ക്കോടതി ഹനുമാനു സമന്‍സ് അയച്ചത്. ഭഗവാന് തന്നെ നേരിട്ടു ഹാജരാകണമെന്നാണ് ഉത്തരവ്.
റോഡ് വീതികൂട്ടാനായി ഹനുമാന്‍ക്ഷേത്രം പൊളിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണു പൊതുമരാമത്തു വകുപ്പ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് കേട്ട കോടതി ‘കേസിലെ പ്രതിയായ’ ഭഗവാനോടു നേരിട്ടു ഹാജരാകാന്‍ ഉത്തരവിട്ടു. ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ ഹനുമാന് വിഗ്രഹത്തില്‍ തന്നെ പതിക്കുകയും ചെയ്തു. റോഡു കയ്യേറിയാണു ഹനുമാന്റെ പഞ്ചമുഖ പ്രതിമ സ്ഥാപിച്ചിരുന്നത്.
റോഹ്താസിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് വിവാദപരമായ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: