ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പ്രധാനമന്ത്രിയെ അറിയിച്ചു. ജെഎന്‍യു, പട്യാല ഹൗസ് കോടതി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീരിച്ച നടപടികള്‍ സംബന്ധിച്ച വിശദീകരണം തേടിയാണ് പ്രധാനമന്ത്രി ദല്‍ഹി പോലീസ് കമ്മീഷണറെ വിളിച്ചുവരുത്തിയത്.
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കുറ്റം തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച രേഖകളും പോലീസ് കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ജെഎന്‍യുവില്‍ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്.
വിദ്യാര്‍ത്ഥി സംഘടനകളില്‍ വിഘടനവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവരാണ് അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്നും ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം നിയമാനുസൃതമാണെന്നും പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പ്രധാനമന്ത്രിയെ അറിയിച്ചു.
കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയവും ദല്‍ഹി പോലീസും കണ്ടെത്തിയെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പോലീസ് കമ്മീഷണര്‍ പ്രധാനമന്ത്രിയെ കണ്ടത്. കനയ്യയെ അനാവശ്യമായി പിടികൂടിയതല്ലെന്നും വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പോലീസ് കമ്മീഷണര്‍ പ്രധാനമന്ത്രിക്ക് മറുപടി നല്കി. തിങ്കളാഴ്ച നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ജെഎന്‍യു കേസ് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കമ്മീഷണറെ വിളിച്ചു വരുത്തിയത്.
പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കനയ്യ കുമാറിനെ ഇന്നലെ ഉച്ചയ്ക്ക് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ മാര്‍ച്ച് രണ്ട് വരെ കോടതി റിമാന്റ് ചെയ്തു. ഇതിനിടെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഒരുസംഘം അഭിഭാഷകര്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: