പാനൂര്‍: പി.ജയരാജനു വേണ്ടി കേസ് നടത്താന്‍ ഫണ്ടുശേഖരിക്കന്നു. വിദേശത്തു നിന്നും. കര്‍ഷകസംഘം ജില്ലാ വൈസ്പ്രസിഡണ്ട് ഒ.കെ.വാസുവിന്റെ നേതൃത്വത്തിലാണ് ഫണ്ടുപിരിവ് നടക്കുന്നതെന്നറിയുന്നു. ദുബായില്‍ കഴിഞ്ഞ ദിവസം എത്തിയ വാസുവിനൊപ്പം പൊയിലൂര്‍ ലോക്കല്‍ സെക്രട്ടറി ഭാസ്ക്കരന്‍ മാസ്റ്ററുമുണ്ട്. ജില്ലാ കമ്മറ്റി തീരുമാനപ്രകാരം ഇരുവരും പിരിവു തുടങ്ങിയതായാണ് സൂചന. പരമാവധി തുക സംഭരിക്കാനാണ് തീരുമാനമെന്നറിയുന്നു. മനോജ് വധത്തില്‍ പി.ജയരാജനെ കളളക്കേസില്‍ക്കുടുക്കി സിബിഐ പീഡിപ്പിക്കുകയാണെന്നും കോടതി നടപടികള്‍ക്കായി വന്‍തുക ആവശ്യമാണെന്നും ബോധിപ്പിച്ചാണ് പ്രവാസികളുടെ കഴുത്തറക്കുന്നത്. ഗള്‍ഫില്‍ നല്ല ബന്ധമുളള ഒകെ.വാസുവിനെ അയയ്ക്കാന്‍ ജില്ലാകമ്മറ്റി തീരുമാനിക്കുകയായിരുന്നു. കതിരൂര്‍ കേസിനായി മുന്‍പ് നാട്ടില്‍ പിരിവു നടത്തിയതിനാലാണ് ഗള്‍ഫ് നാടുകളിലേക്ക് പിരിവ് മാറ്റാന്‍ കാരണമത്രേ. കേസിനെ പുറമെ ചികിത്സാച്ചെലവും നടത്തിയത് പാര്‍ട്ടിയായതിനാല്‍ ഭാരിച്ച സാമ്പത്തികബാധ്യത പാര്‍ട്ടിക്ക് നിലവിലുണ്ട്. കേസ് നടത്തിപ്പിനായി മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനം. ജാമ്യഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാനും ഏതുവിധേനയും പി.ജയരാജനെ രക്ഷപ്പെടുത്താനുമായി പണം ചെലവാക്കാനാണ് സിപിഎം നീക്കം. ഇതിന്റെ തുടര്‍ച്ചയെന്നോളം പാര്‍ട്ടിപത്രത്തില്‍ സചിത്രസഹിതം പി.ജയരാജന്റെ കേസ് നടത്തിപ്പിനായി തുക സംഭാവന ചെയ്യുന്ന വാര്‍ത്തയും കഴിഞ്ഞദിവസം വന്നിരുന്നു. കേസ് നടത്താന്‍ നിലവില്‍ പിരിവ് ആരംഭിച്ചില്ലെന്ന വാദമാണ് ആക്ടിംങ് ജില്ലാസെക്രട്ടറി എം.വി.ജയരാജന്റേത്. എന്നാല്‍ പല പ്രമുഖരുടെ പക്കല്‍ നിന്നും വന്‍തുക ഫണ്ടിലേക്ക് വാങ്ങിയതായും സൂചനയുണ്ട്. കൊലയാളികളെ സംരക്ഷിക്കാന്‍ പണംപിരിക്കുന്ന ഏകരാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. കൊലപാതകികളെ സംരക്ഷിക്കാന്‍ നടത്തുന്ന ഫണ്ട്ശേഖരണത്തിനെതിരെ പ്രവാസികളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. അന്നത്തിനായി നാടുവിട്ടു പോകുന്ന പാവങ്ങള്‍ക്ക് അവിടെയും രക്ഷയില്ലെന്ന് പരാതിയുണ്ട്. ഇതിനുപുറമെ ഫണ്ടുപിരിവു നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ സാമ്പത്തിക കാര്യത്തില്‍ സുതാര്യത പുലര്ത്താത്തവരാണെന്നും ജാഗ്രത വേണമെന്നും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആക്ഷേപമുയര്‍ന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: