തിരുവനന്തപുരം: വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വികലാംഗ സംഘത്തിന്റെയും അസോസിയേഷന് ഓഫ് ഹിയറിംഗ് ഇന്പവേര്ഡിന്റെയും നേതൃത്വത്തില്‍ സംയുക്തമായി ബധിരരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. സംസ്കൃതി ഭവനില്‍ നടന്ന സമ്മേളനത്തില്‍ തമ്പാനൂര്‍ രവി, എ.എസ്. നാരായണന്, ബിനു, എക്സ്.വി. റെക്സ്, ചാണ്ടി അന്ത്രപ്പേര്‍, പ്രശാന്ത് പി.എസ്, സതീഷ് എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് പ്രേമന്. വി, അധ്യക്ഷത വഹിച്ചു. ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. പ്രസന്നമൂര്‍ത്തി, പ്രീത് മജീഷ്യന്‍, ജില്ലാപഞ്ചായത്തംഗം ലതകുമാരി, കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, അനില്‍കുമാര്‍, റാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ടീമിന് അവാര്‍ഡും ക്യാഷ് അവാര്‍ഡും നല്കി. കഴിഞ്ഞ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: