ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. അരുണാചലില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുവാനുള്ള നീക്കങ്ങളില്‍ സുപ്രീംകോടതി എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.
കോണ്‍ഗ്രസ് വിമത എംഎല്‍എമാരും ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുവാനുള്ള സാധ്യതയാണ് നിലവിലുള്ളത്. 20 കോണ്‍ഗ്രസ് റിബല്‍ എംഎല്‍എമാരും 11 ബിജെപി എംഎല് എമാരും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവകാശവാദം ഉന്നയിച്ചു.
ഇതിനിടയിലാണ് സ്റ്റാറ്റസ്കോ നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിമതന് കാലിഖോ പുലിന്റെ നേതൃത്വത്തില്‍ ബിജെപി കൂട്ട് മന്ത്രിസഭ അരുണാചലില്‍ അധികാരത്തിലെത്തിയേക്കും. കഴിഞ്ഞമാസം 26നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: