പേട്ട: കരിക്കകം ദുരന്തത്തില്‍ മരണപ്പെട്ട കുട്ടികളുടെ ഓര്‍മ്മ പുതുക്കി ബാലഗോകുലം(ശംഖുംമുഖം നഗരം) ഇന്നലെ പാര്‍വ്വതി പുത്തനാറിന്റെ തീരത്തുള്ള സ്മൃതി മണ്ഡപത്തില്‍ ശ്രദ്ധാഞ്ജലി നടത്തി. ബാലഗോകുലം കുട്ടികള്‍ക്കൊപ്പം നടി മഞ്ജുവാര്യര്‍, ബിജെപി നേതാവ് വി. മുരളീധരന്, ബാലേഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന് തുടങ്ങിയവര്‍ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നൂറോളംപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
2011 ഫെബ്രുവരിയിലാണ് ദുരന്തം നടന്നത്. അമിത വേഗതയിലെത്തിയ പേട്ട ലിറ്റില്‍ ഫ്ളവര്‍ ഡേ കെയര്‍ സ്കൂളിലെ വാന്‍ റോഡിന് കുറുകെ കിടന്ന മരത്തിന്റെ വേരിലിടിച്ച് പാര്‍വ്വതി
കരിക്കകം ദുരന്തത്തില്‍പെട്ട ഇര്‍ഫാനെ നടി മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചപ്പോള്‍

പാര്‍വ്വതി പുത്തനാറിന്റെ തീരത്തുള്ള സ്മൃതി മണ്ഡപത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയില്‍ നടി മഞ്ജൂവാര്യര്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ബിജെപി നേതാവ് വി. മുരളീധരന് സമീപം
പുത്തനാറിലേക്ക് മറിയുകയായിരുന്നു. ആറു കുട്ടികളും ആയയുമാണ് മരണപ്പെട്ടത്. ആറ്റില്‍ പായല്‍ നിറഞ്ഞു കിടന്നതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടും ശരിയായ വിധത്തില്‍ നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
അഞ്ചാമത് വാര്‍ഷികമാണ് ഇന്നലെ നടന്നത്. നടി മഞ്ജുവാര്യരും ബിജെപി, ബാലേഗോകുലം പ്രവര്‍ത്തകര്‍ സംഭവത്തില്‍ രക്ഷപ്പെട്ട ഇര്‍ഫാനെ സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് കോമാവസ്ഥയിലായ ഇര്ഫാന് വസ്തുക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയതായി അക്യൂ പ്രഷര്‍ തെറാപിസ്റ്റുകളായ അനിതാ നായര്‍, പത്മ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: