ന്യൂദല്‍ഹി: ജെഎന്‍യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശവ്യാപകമായി ജനസ്വാഭിമാന അഭിയാന് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചു. ഫെബ്രുവരി 18 മുതല്‍ 20 വരെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന രാജ്യവിരുദ്ധ സംഭവങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് പരിപാടി.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ചില രാഷ്ട്രീയ പക്ഷക്കാരും വിഘടനവാദികളും ഉയര്‍ത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും എതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ദേശീയ നേതാക്കള്‍ വ്യക്തമാക്കി. ജില്ലാ, നിയോജക മണ്ഡലം, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പരിപാടികള്‍ നടത്താനാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ധര്‍ണ്ണകളും ഒപ്പു ശേഖരണവും സംഘടിപ്പിക്കുക, ജില്ലാ തലങ്ങളില്‍ പ്രതിഷേധ പ്രസ്താവനകള്‍ പുറത്തിറക്കുക, ബുദ്ധിജീവി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, ദേശഭക്തി ഗീതങ്ങള്‍ ആലപിച്ചുകൊണ്ടുള്ള പരിപാടികള്‍, ജനസ്വാഭിമാന് സമ്മേളനങ്ങള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയവ ജില്ലാ, മണ്ഡല തലങ്ങളില്‍ നടത്തുമെന്നും ബിജെപി ദേശീയ നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: