യോഗേശ്വര്‍ ദത്ത്
ന്യൂദല്‍ഹി: അഫ്സല് ഗുരു രക്തസാക്ഷിയാണെങ്കില്‍ ഹനുമന്തപ്പ ആരാണെന്ന് ഒളിംബിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. പാര്ലമെന്റാക്രമണകേസില് തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല് ഗുരുവിനെ രക്തസാക്ഷിയാക്കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന രാജ്യദ്രോഹ പരിപാടിക്കെതിരെ യോഗേശ്വര്‍ ദത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത വൈറല്‍ ആയിരുന്നു. 2012ലെ ഒളിംബിക്സില് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ യോഗേശ്വര്‍ ദത്ത് 19 വരികളുള്ള കവിതയാണ് പോസ്റ്റ് ചെയ്തത്.
ഒരു ബോളിവുഡ് ചിത്രത്തില്‍ ഉള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അത് തങ്ങളുടെ അവകാശമാണെന്ന് വാദിക്കുന്നതിനെയും ജെഎന്‍യു പരിപാടിയെയും കവിതയില്‍ അദ്ദേഹം താരതമ്യം ചെയ്യുന്നു. കഴിഞ്ഞ ആഴ്ച സിയാച്ചിനില്‍ കടുത്ത മഞ്ഞില്‍ മരിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയെയും മറ്റ് സൈനികരെയും കുറിച്ച് അദ്ദേഹം ചോദിക്കുന്നു. അഫ്സല് ഗുരു രക്തസാക്ഷിയാണെങ്കില്‍ ഹനുമന്തപ്പയെ എന്ത് വിളിക്കുമെന്നും അദ്ദേഹം എഴുതി. ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കവിതയെ 74,664 പേരാണ് ലൈക്ക് ചെയ്തത്. 16,276 പേര് ഷെയര്‍ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: