ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ വന്ദേമാതരം വിളിച്ച അഭിഭാഷകനെ ജഡ്ജി ശാസിച്ചു. ചെയ്തത് അബദ്ധമാണെന്ന് മനസ്സിലാക്കിയ അഭിഭാഷകന് രാജീവ് യാദവ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.
ഒരു അഭിഭാഷകന് എന്ന നിലയില്‍ താങ്കള്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുന്നില്ലേ എന്ന് ചോദിച്ച കോടതി എന്തിനാണ് ഈ രീതിയില്‍ പെരുമാറിയതെന്നും ആരാഞ്ഞു. പരമോന്നത കോടതിയില്‍ ഇതാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെന്ത് പറയാനാണ്, ജനങ്ങള്‍ കോടതിയോടു വലിയ വിശ്വസമാണ് അര്‍പ്പിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് താങ്കള്‍ പണിയെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അടങ്ങുന്ന ബെഞ്ച് രാജീവ് യാദവിനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
ദല്‍ഹി പട്യാല കോടതി വളപ്പില്‍ വിദ്യാര്‍ഥികളേയും മാധ്യമ പ്രവര്‍ത്തകരും അധ്യപകരുമടങ്ങുന്ന സംഘത്തെയും അക്രമിച്ച സംഭവത്തില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് രാജീവ് യാദവ് വന്ദേമാതരം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: