ബി.എസ് ബസി
ന്യൂദല്‍ഹി: ജെഎന്‍യു വിഷയത്തില്‍ യൂണിയന് അധ്യക്ഷന്‍ കന്നയ്യകുമാറിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ദല്‍ഹി പോലീസ്. പ്രശ്നത്തില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ളവരും പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസി അറിയിച്ചു.
ഈ കേസില്‍ പോലീസിന് മുന്‍വിധികളൊന്നുമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും ബസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തോട് ജെഎന്‍യു അധികൃതരും പൂര്‍ണമായി സഹകരിക്കുന്നുണ്ട്.
കനയ്യകുമാറിനെതിരെയുള്ള തെളിവുകള്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും ബി.എസ് ബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: