Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കുരങ്ങുപനി ധനസഹായം പത്തുലക്ഷം രൂപയാക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 07:39 pm IST
inWayanad

 

കല്‍പ്പറ്റ : കുരങ്ങുപനി ബാധിച്ച് മരിക്കുന്നവരുടെ കുടംബത്തിനുള്ള ധനസഹായം മൂന്ന് ലക്ഷത്തില്‍നിന്നും പത്ത് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി. കുരങ്ങ്പനി ബാധിതര്‍ക്ക് നല്‍കിവരുന്ന ചികിത്സാചിലവ് 20000 രൂപയില്‍നിന്ന് രണ്ട് ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വനഗ്രാമങ്ങളിലെ ദരിദ്രരായ സാധാരണക്കാരെയാണ് കുരങ്ങുപനി ബാധിക്കുന്നത്. ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്തതിനാലാണ് ജില്ലയില്‍ വൈറോളജി ലാബ് യാഥാര്‍ത്ഥ്യമാകാത്തതും കുരങ്ങുപനി ബാധിതരെ സര്‍ക്കാര്‍ അവജ്ഞയോടെ കാണുന്നതെന്നും യോഗം വിലയിരുത്തി. ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഈ വര്‍ഷം ജില്ലയില്‍ രണ്ടുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. മുള്ളന്‍കൊല്ലി സ്വദേശിയായ കര്‍ഷകനും നൂല്‍പ്പുഴ പഞ്ചായത്തിലെ ആദിവാസി യുവതിക്കുമാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കര്‍ഷകന് പനി പിടിപെട്ടത്. ഉടന്‍ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും കര്‍ഷകനെ ഫെബ്രുവരി രണ്ടിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കര്‍ഷകന്റെ രക്തസാമ്പിള്‍ മണിപ്പാലിലുള്ള വൈറോളജി ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് പരിശോധനാ ഫലം വന്നത്. ഇതേ തുടര്‍ന്നാണ് കര്‍ഷകനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്. വനത്തില്‍ പോയത് കൊണ്ടല്ല കര്‍ഷകന് പനി പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കന്നുകാലികളിലൂടെ പകര്‍ന്നതാകാമെന്നും സംശയിക്കുന്നുണ്ട്. നൂല്‍പ്പുഴ സ്വദേശിനിയായ ആദിവാസി യുവതിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കലശലായ പനിയുമായി ഫെബ്രുവരി ഒന്‍പതിനാണ് ഇവരെ കോളനിയില്‍ നിന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് രക്തസാമ്പിളുകള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കുരങ്ങ്പനി സ്ഥിരീകരിക്കുന്നതിനായി മണിപ്പാലിലുള്ള ലാബിനെ ആശ്രയിക്കേണ്ട അവസ്ഥ രോഗത്തെ ഭയാനകമാക്കുന്നതാണ്. അതുകൊണ്ടുതന്നെ കുരങ്ങുപനി ഭീതിയിലായ വയനാട്ടുകാരുടെ സഹായത്തിനായി വൈറോളജി ലാബ് സ്ഥാപിക്കാനുള്ള നടപടികള്‍ എത്രയുംപെട്ടന്ന് സ്വീകരിക്കണം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ മാനന്തവാടി ബത്തേരി നഗരസഭാ പരിധിയിലും നെന്‍മേനി പഞ്ചായത്തിലും കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയതും നാട്ടുകാരില്‍ ഭീതിയുളവാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷമാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. നൂറിലേറെപേര്‍ക്ക് രോഗം ബാധിക്കുകയും പതിനൊന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

കല്‍പ്പറ്റ അയ്യപ്പക്ഷേത്രത്തിന് സമീപത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും കുരങ്ങുകള്‍ ചാവുന്നത് സാധാരണയായിട്ടുണ്ട്. തൃശ്ശിലേരിയില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് കുരങ്ങുകള്‍ ചത്തതും ജില്ലയെ കൂടുതല്‍ ഭീതിയിലാക്കിയിരിക്കുകയാണ്. കുരങ്ങുകള്‍ ചാകുന്ന സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ചെള്ളുകള്‍ സ്ഥിരീകരിച്ചതിനുശേഷമേ മറവ് ചെയ്യാവൂ എന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കഴിഞ്ഞദിവസം കുരങ്ങിനെ മറവ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മരണഭീതി വിതച്ച കുരങ്ങ്പനി നൂറ്റിരണ്ട് പേര്‍ക്ക് സ്ഥിരീകരിക്കുകയും ഇതില്‍ പതിനൊന്ന്‌പേര്‍ മരിക്കുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷംമുന്‍പ് ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വൈറോളജി ലാബ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഇക്കാരണത്താല്‍തന്നെ പരിശോധനഫലത്തിന് 15 ദിവസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ബിജെപി ജില്ലാകമ്മിറ്റി വിലയിരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.