ബാലസോര്‍: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 മിസൈല്‍ ഒഡീഷയിലെ ചന്ദിപ്പൂരില്‍ നിന്ന് വീണ്ടും വിജയകരമായി പരീക്ഷിച്ചു. 500 കിലോ മുതല്‍ ആയിരം കിലോ വരെ ഭാരമുള്ള ആയുധശേഖരം വഹിയ്ക്കാന്‍ കഴിയുന്ന മിസൈലാണിത്. ഭൂതല മിസൈലായ പൃഥ്വി 2ന് 350 കിലോമീറ്റര്‍ ദൂരപരിധി വരെയാണ് ആക്രമണം നടത്താന്‍ കഴിയുക.
ഡി.ആര്.ഡി.ഒ വിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സ്ട്രാറ്റജിക് ഫോഴ്സ് ഡിമാന്റാണ് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 2003ല്‍ തന്നെ പൃഥ്വി 2 ഭാരത സൈന്യത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ നവംബര്‍ 26നായിരുന്നു ഇതിന് മുമ്പ് പൃഥ്വി 2 പരീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: