ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ രാജ്യവിരുദ്ധ പ്രകടനത്തെ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്ര ശക്തമായ ഭാഷയില്‍ അപലപിച്ചു. രാഹുല്‍ഗാന്ധി രാജ്യദ്രോഹികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് അപമാനകരമാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും രാജ്യവിരുദ്ധരെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുന്നത് ജനാധിപത്യ സമൂഹത്തിന് വെല്ലുവിളിയാണ്.
കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങള്‍ അടക്കം എബിവിപിക്കാരുടെ പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണ്. എഡിറ്റ് ചെയ്യപ്പെട്ടതാണത്. എബിവിപി, പാകിസ്ഥാന് അനൂകൂല മുദ്രാവാക്യം മുഴക്കിയവരെ എതിര്‍ക്കുകയാണ് ചെയ്തത്. ഇടതുപക്ഷ സംഘടനകള്‍ അഫ്സല് ഗുരുവിന്റെ ഓര്‍മ്മദിവസം സംഘടിപ്പിക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതാണ് ഇക്കൂട്ടര്‍ ഇത്തരം വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ കാരണം. ഇത് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേയും സംഘടനകള്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുന്നതിനോടൊപ്പം മാനനഷ്ടകേസും ഫയല്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: