തിരുവനന്തപുരം: വാഴോട്ടുകോണം ഉപതെരഞ്ഞെടുപ്പില്‍ പി.ജി. ശിവശങ്കരന്‍നായര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. നിലവില്‍ പാര്‍ട്ടിയുടെ ജില്ലാ ഉപാധ്യക്ഷനാണ് അദ്ദേഹം. മാര്‍ച്ച് അഞ്ചിനാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുക. 2015 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വാഴോട്ടുകോണത്തു നിന്ന് ജയിച്ച് നഗരസഭാ കൗണ്‍സിലറായ വിക്രമന് മരിച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നാണ്. നാളെ സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 19 വരെ പത്രിക പിന്‍വലിക്കാം.
വാഴോട്ടുകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കവലയില്‍ നിരന്ന ബോര്‍ഡുകള്‍
ഗ്രാമപഞ്ചായത്തായിരുന്ന വാഴോട്ടുകോണം 2010 ലാണ് തിരുവനന്തപുരം നഗരസഭയോട് ചേര്‍ക്കപ്പെട്ടത്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. എന്നാല്‍ 2015 ല്‍ ബിജെപി തരംഗം ആഞ്ഞുവീശിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എം.ആര്. രാജീവ് ഇവിടെ അട്ടിമറി ജയം നേടുമെന്ന ഘട്ടം വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ഭാഗമായി സിപിഎം സ്ഥാനാര്‍ഥി വിക്രമന് വിജയിക്കുകയായിരുന്നെന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ വിക്രമന് മരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ തകര്‍ന്ന സിപിഎം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ധൈര്യപ്പെടുന്നില്ല. അതിനാലാണ് വിക്രമന്റെ വിധവ റാണി വിക്രമനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പുണ്ട്.
കോണ്‍ഗ്രസാകട്ടെ കഴിഞ്ഞതവണ തോറ്റ സതീഷ് ചന്ദ്രനെയാണ് ഇക്കുറിയും പരീക്ഷിക്കുന്നത്. ഗ്രൂപ്പു പോരും സോളാര്‍ അഴിമതിയും കോണ്‍ഗ്രസിനെ വലിയൊരു പരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. കൂടാതെ കോണ്‍ഗ്രസ് ഇവിടെ വിമത ശല്യവും നേരിടുന്നുണ്ട്. സതീഷ് ചന്ദ്രന് റിബലാകുന്നത് കൃഷ്ണകുമാര്‍ എന്ന കോണ്‍ഗ്രസുകാരനാണ്.
കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ്-സിപിഎം അട്ടിമറി ഇക്കുറി മറികടക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നയാളാണ് ബിജെപി സ്ഥാനാര്‍ഥി പി.ജി. ശിവശങ്കരന്‍നായര്‍. നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, മണ്ഡലം ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, ജില്ലാ ട്രഷറര്‍, അനന്തപുരം സഹകരണ സംഘം ബോര്‍ഡ് മെംബര്‍, എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ല്‍ പിടിപി വാര്‍ഡില്‍ നിന്ന് മത്സരിച്ച് ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. രാജലക്ഷ്മിയാണ് ഭാര്യ. ഗൗരീശങ്കര്‍, എസ്. ഗോവിന്ദ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: