ചെന്നൈ: സുപ്രീംകോടതിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെതാണ് അത്യപൂര്‍വ നടപടി.
തന്നെ കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീംകോടതി ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്ണന് സ്റ്റേ ചെയ്തത്. ഇത് സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് രേഖാമൂലം സ്റ്റേറ്റ്മെന്റ് ഹൈക്കോടതിക്ക് സമര്‍പ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏപ്രില്‍ 29നുള്ളില്‍ മറുപടി നല്കുവാനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ സ്ഥലമാറ്റ ഉത്തരവ് സ്റ്റേ ചെയ്തതായും ജസ്റ്റീസ് കര്‍ണന്റെ ഉത്തരവില്‍ പറയുന്നു.
തന്റെ അധികാരപരിധിയില്‍ സുപ്രീംകോടതി ഇടപെടരുതെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവിന്റെ ഗുണങ്ങള്‍ താന്‍തന്നെ പരിശോധിക്കുമെന്നും ജസ്റ്റീസ് കര്ണന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: