ന്യൂദല്‍ഹി: ഭാരതത്തിന്റെ അഭിമാനമായ പാര്‍ലമെന്റ് ആക്രമിക്കുകയും നിരവധിപേരെ വധിക്കുകയും ചെയ്ത കൊടുംഭീകരന് അഫ്സല് ഗുരുവിനെ ബഹുമാനിച്ച് കോണ്‍ഗ്രസ് നേതാവ്. രണ്‍ദീപ് സുര്‍ജേവാലയാണ് ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍, രാജ്യംതൂക്കിലേറ്റിയ രാജ്യദ്രോഹിയായ അഫ്സല് ഗുരുവിനെ അഫ്സല് ഗുരുജിയെന്ന് അഭിസംബോധന ചെയ്തത്. ജെഎന്‍യുവിലെ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു പത്രസമ്മേളനം. പത്രസമ്മേളനത്തിന്റെ ഇടയ്ക്ക് അഫ്സല് ഗുരുവിനെപ്പറ്റിയുള്ള പരാമര്‍ശം വന്നപ്പോഴാണ് അഫ്സല്ഗുരുജിയെന്ന് വളരെ ആദരവോടെ വിളിച്ചത്.
അഫ്സല് ഗുരുവിനുവേണ്ടി പൊതുപരിപാടി സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് പാര്‍ലമെന്റാക്രമണക്കേസില്‍ വെറുതേ വിട്ടയക്കപ്പെട്ട പ്രതി പ്രൊഫ. ഗിലാനിക്കെതിരെയും ജെഎന്‍യുവില്‍ അഫ്സലിനുവേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ക്ക് എതിരെയും രാജ്യദ്യോഹക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെയാണ് സുര്‍ജേവാല കൊടും ഭീകരനെ ‘ജി’ ചേര്‍ത്ത് ബഹുമാനത്തോടെ വിളിച്ചത്. സംഭവം വിവാദമായതോടെ സുര്‍ജേവാല മാപ്പുപറഞ്ഞ് തടിതപ്പാനും ശ്രമിച്ചു.
പത്രസമ്മേളനത്തില്‍ പലകുറി അഫ്സല് ഗുരുവെന്ന് പറഞ്ഞെങ്കിലും ഒരു തവണമാത്രമേ ഗുരുജിയെന്ന് വിളിച്ചുള്ളൂവെന്നാണ് വിശദീകരണം. സംഭവം ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ഭീകരനെ ജിയെന്ന് ബഹുമാനത്തോടെ വിളിച്ച നടപടിക്കെതിരെ പ്രതിഷേധം പുകയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: