ന്യൂദല്‍ഹി: ഭാരതത്തില്‍ ഐടി മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതെന്ന് പഠനം.
മണിക്കൂറില്‍ ശരാശരി 346.42രൂപയാണ് ഇവരുടെ ശമ്പളം. നിര്‍മ്മാണമേഖലയിലാണ് ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത്. അതാകട്ടെ 254.04 രൂപ. മോണ്‍സ്റ്റര്‍ സാലറി ഇന്‍ഡെക്സാണ് (എംഎസ്ഐ) ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഐടി മേഖലയിലുള്ളവരില്‍ 57.4 ശതമാനം പേര്‍ക്ക് മാത്രമേ തങ്ങളുടെ ശംബളത്തില്‍ തൃപ്തിയുള്ളു. ബാങ്കിംഗ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലയെ സൂചിപ്പിയ്ക്കുന്ന ബി.എഫ്.എസ്.ഐ ആണ് ഐ.ടി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത്. ബി.എഫ്.എസ്.ഐയില്‍ ഒരു മണിക്കൂറിനുള്ള ശരാശരി വേതനം 300.23 രൂപയാണ്. ഈ മേഖലയിലും പകുതിയോളം പേര്‍ക്ക് തങ്ങള്‍ക്ക് ലഭിയ്ക്കുന്ന ശമ്പളത്തില്‍ തൃപ്തിയില്ലെന്ന് മോണ്‍സ്റ്റര്‍ ഇന്ത്യ എംഡി സഞ്ജയ് മോഡി വ്യക്തമാക്കുന്നു. നിര്‍മ്മാണമേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്‍ ഭേദമില്ലാതെ എല്ലാവര്ക്കും ലഭിയ്ക്കുന്നത് കുറഞ്ഞ വേതനമാണ്.
വിദേശ മാനുഫാക്ച്വറിംഗ് കമ്പനികള്‍ ഭാരതത്തിലെ കമ്പനികളേക്കാള്‍ ഇരട്ടി ശമ്പളം നല്‍കുന്നുണ്ട്. നിര്‍മ്മാണമേഖല ഇന്ത്യയുടെ വ്യവസായവികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും മേഖലയിലെ വേതനം വര്‍ദ്ധിപ്പിയ്ക്കേണ്ടത് അത്യാവശ്യമാണെന്നും സഞ്ജയ് മോഡി പറഞ്ഞു. മോണ്‍സ്റ്റര്‍ സാലറി ഇന്റക്സിന്റെ കണക്കുകളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: