Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വദനാര്‍ബുദ രോഗനിര്‍ണ്ണയ- ബോധവല്‍ക്കരണ ക്യാമ്പിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 07:47 pm IST
in Wayanad

 

മാനന്തവാടി : ജില്ലയില്‍ വ്യാപകമാകുന്ന ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ സന്ദേശവുമായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ ദന്തരോഗ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ വദനാര്‍ബുദ രോഗനിര്‍ണ്ണയ- ബോധവല്‍ക്കരണ ക്യാമ്പിന് തുടക്കമായി. പരിപാടി മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 1494 ക്യാന്‍സര്‍ രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 157 ഓളം പേര്‍ വായിലെ ക്യാന്‍സര്‍ ബാധിതരാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സറുകള്‍ എന്നിവയും കൂടുതലായി കണ്ടുവരുന്നതായും പ്രാരംഭഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.സന്തോഷ് വ്യക്തമാക്കി. 2015ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒ.പി പരിശോധനയ്‌ക്ക് വിധേയരായ 318 പേരില്‍ 98 കേസുകള്‍ സ്ഥിരീകരിക്കുകയും 220 പേരില്‍ ക്യാന്‍സര്‍ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ വെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരവും ക്യാന്‍സര്‍, ഹൃദയാഘാതം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന വെറ്റില മുറുക്ക്, പുകയില, മയക്കുമരുന്ന് തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കി മാരകരോഗമായ ക്യാന്‍സറിനെ സമൂഹത്തില്‍ നിന്ന് ഇല്ലായ്‌മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ നല്ലൂര്‍നാട് അംബേദ്കര്‍ ക്യാന്‍സര്‍ കെയര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നവരെയും ദന്തശുചിത്വം കുറവുള്ളവര്‍, പോഷകാഹാരക്കുറവ് നേരിടുന്നവര്‍ എന്നിവരെ കണ്ടെത്തി ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ആറു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിദഗ്ധ ദന്തരോഗ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും മരുന്നുകളും ലഭ്യമാകും. രോഗബാധിതരെ കണ്ടെത്തിയാല്‍ തുടര്‍ചികിത്സയ്‌ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കും. ക്യാമ്പിന്റെ ഭാഗമായി ക്യാന്‍സര്‍ രോഗം- പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വീഡിയോ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും. ജില്ലാ ആശുപത്രി അസി.ഡെന്റല്‍ സര്‍ജന്‍ ബാബു ഈഡന്റെ നേതൃത്വത്തില്‍ വദന രോഗ നിര്‍ണയ വിഭാഗത്തിലെ വിദഗ്ദരായ ഡോ. എം.എം. മിനി, ഡോ. സല്‍മാന്‍ ഉള്‍ ഹാരിസ്, ഡോ. അരുണ്‍ മുരളി, ഡോ. അരവിന്ദ് പ്രസാദ്, ഡോ. എസ്.എസ്. ഡിപിന്‍ ചന്ദ്രദാസ്, ഡോ. കെ. ജിതിന്‍, ഡോ. എല്‍. വൈശാഖ്, ഡോ. ഇ.കെ. ധന്യ, ഡോ. അഞ്ജു വിജയ്, ഡോ. വിനീഷ് അരവിന്ദ് തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും. മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാ ന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം പ്രഭാകരന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നല്ലൂര്‍നാട് അംബേദ്കര്‍ ക്യാന്‍സര്‍ കെയര്‍ ആശുപത്രിയിലെ ഡോ. എം. സന്തോഷ് കുമാര്‍, ആര്‍.എം.ഒ. കെ. സുരേഷ്, നഴ്‌സിംഗ് സൂപ്രണ്ട് എന്‍.എന്‍. ഓമന, സി.കെ മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.