Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദിവാസി വിഭാഗത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:40 pm IST
in Wayanad

 

കല്‍പ്പറ്റ : ആദിവാസി വിഭാഗത്തെചൂഷണത്തിന് വിധേയരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ നിവാരണനിയമബോധവല്‍ക്കരണത്തില്‍ പട്ടികജാതി വികസനവകുപ്പ് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 30ശതമാനം ആദിവാസികള്‍ താമസിക്കുകയും അവരില്‍ നിരവധി പേര്‍ ദിനംപ്രതി അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായും കളക്ടര്‍ അഭിപ്രായപ്പെട്ടു. അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും നിയമ സഹായങ്ങളും ഉറപ്പാക്കുന്നതോടൊപ്പം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കും. പഞ്ചായത്ത്തലത്തി ല്‍ നിയമബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനു ം കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച ലക്ഷ്യമിട്ട് 1989ല്‍ നിലവില്‍ വന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു സെമിനാര്‍. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഢനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുന്നത് പരിഹരിക്കാന്‍ ഇത്തരം ജനവിഭാഗങ്ങളെ നിയമബോധവാന്‍മാരാക്കുകയും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

അതിക്രമങ്ങളും പീഢനങ്ങളും നടത്തുന്നവര്‍ക്കെതിരെ നിയമപരമായി കഠിന ശിക്ഷയും സാമൂഹ്യമായ തിരിച്ചടികളും നല്‍കുന്നത് ഇതര സമൂഹം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയ്‌ക്ക് മുന്‍ഗണന നല്‍കിയായിരുന്നു സെമിനാര്‍. നിയമ സഹായം വിനിയോഗിക്കുവാന്‍ ഓരോ വിഭാഗത്തെയും തയ്യാറാക്കുന്നതിന് കോളനികളില്‍ എസ്.ടി, എസ്.സി പ്രൊമോട്ടര്‍മാര്‍, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിയമബോധം ഉയര്‍ത്തുന്നതിനും ശാക്തീകരണം സാദ്ധ്യമാക്കുന്നതിലൂടെ ഇത്തരം ജനവിഭാഗത്തിന് സ്വയ സംരക്ഷണവും സുരക്ഷിതത്വബോധവും ഉറപ്പാക്കുന്നു. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.കൃഷ്ണകുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിലതോമസ് അദ്ധ്യക്ഷയായ പരിപാടിയില്‍ വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സജേഷ്, ജില്ലാപഞ്ചായത്തംഗങ്ങളായ ഓമനടീച്ചര്‍, അഡ്വ. ഒ.ആര്‍.രഘു, പട്ടികജാതിവികസനഓഫീസര്‍ പി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. വിവിധവകുപ്പ്തല ഉദ്യോഗസ്ഥര്‍, പോലീസ്, രാഷ്‌ട്രീയ, സാമൂഹ്യ, സംഘടനാപ്രതിനിധികള്‍, എസ്ടി, എസ്‌സി പ്രൊമോട്ടര്‍മാര്‍, കമ്മിറ്റഡ്‌സോഷ്യ ല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.