Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയെ ജൈവപച്ചക്കറിയില്‍ സ്വയം പര്യാപ്തമാക്കാന്‍ സംയോജിത പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:17 am IST
in Kasargod

കാസര്‍കോട്: എല്ലാ ഗ്രാമങ്ങളിലും വിഷമില്ലാത്ത പച്ചക്കറി. ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം ജൈവകൃഷി. നാലുവര്‍ഷത്തിനകം ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തമാവുക. ജില്ലയുടെ കാര്‍ഷിക സമൃദ്ധിയ്‌ക്ക് വളക്കൂറേകുന്ന സംയോജിത പദ്ധതികള്‍ക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പ്രാഥമിക രൂപം നല്‍കി.

ജില്ലാആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയോജിത പദ്ധതികളെകുറിച്ച് ആലോചിക്കുന്നതിന് സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ പൊതുവായ വികസനത്തിനും ക്ഷേമത്തിനും ഉപകരിക്കുന്ന പദ്ധതികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ നാലുവര്‍ഷം തുടര്‍ച്ചയായി ജൈവപച്ചക്കറി ഉല്പാദനത്തിന് പദ്ധതികള്‍ തയ്യാറാക്കിയാല്‍ ജില്ലയ്‌ക്ക് ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് യോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും രണ്ടോ മൂന്നോ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കുടുംബശ്രീ, സ്വയംസഹായസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ്‌മയില്‍ പച്ചക്കറി ഉല്പാദിപ്പിക്കും. ഒരു ഗ്രൂപ്പ് ഒരു ഇനം മാത്രം ഉല്പാദിപ്പിച്ചാല്‍ കമ്പോളത്തില്‍ വില്‍ക്കാനും സാധിക്കും. ഗ്രാമസഭകളില്‍ നിന്ന് ഇതിനുളള നിര്‍ദ്ദേശം സ്വരൂപിക്കണം.ജില്ലാപഞ്ചായത്ത് സീഡ് ഫാമുകളില്‍ ഉല്പാദിപ്പിക്കുന്ന വിത്തും ജൈവ വളവും ഗ്രാമപഞ്ചായത്തുകള്‍ വാങ്ങിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാനുളള പദ്ധതി തയ്യാറാക്കും. നെല്‍കൃഷിക്ക് കൂലി ചെലവ് നല്‍കും. മികച്ചയിനം വിത്തുകള്‍ സീഡ്ഫാമില്‍ ലഭ്യമാണ്. ജില്ലയുടെ സമഗ്ര വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുളള സംയോജിത പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു.

മാലിന്യ സംസ്‌കരണത്തിലും പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. അങ്കണ്‍വാടികളുള്‍പ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആദ്യം മാലിന്യമുക്തമാക്കും.ജൈവവള നിര്‍മ്മാണത്തിനും ഇത് സഹായകമാകും. മുഴുവന്‍ വീടുകളിലും കക്കൂസ് ഉറപ്പു വരുത്തും. ഇന്ദിരാവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി 2489 വീടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം നിര്‍മ്മിക്കും. വിദ്യാഭ്യാസരംഗത്ത് ഒന്നാം ക്ലാസ്സു മുതല്‍ ഗുണമേന്മയുളള പഠനം ഉറപ്പുവരുത്തുന്നതിനുളള സംയോജിത പദ്ധതികള്‍ക്കും രൂപം നല്‍കി. ഡയറ്റുമായി സഹകരിച്ച് പദ്ധതി ആവിഷ്‌ക്കരിക്കും. ലാമ്പ് ഹലോ ടീച്ചര്‍ പദ്ധതി വിപുലീകരിക്കും.

തെരുവ് നായ്‌ക്കളുടെ വന്ധ്യംകരണത്തിന് സര്‍ക്കാരേതര സംഘടനകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി മാര്‍ച്ച് 10 ന് ആരംഭിക്കും. ഇതിന് എല്ലാ ഗ്രാമപഞ്ചായത്തുകളും തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വളര്‍ത്തുനായ്‌ക്കളുടെ പ്രതിരോധ കുത്തിവെപ്പിനുളള ലൈസന്‍സ് പുതുക്കുന്നതിനും പ്രാധാന്യം നല്‍കണം. കാഞ്ഞങ്ങാട്, നീലേശ്വരം, മഞ്ചേശ്വരം വെറ്ററിനറി ആശുപത്രികള്‍, മുളിയാര്‍, പ്ലാച്ചിക്കര വെറ്ററിനറി ഡിസ്‌പെന്‍സറികള്‍, കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവിടങ്ങളിലാണ് തെരുവ് നായ വന്ധ്യംകരണ സൗകര്യമൊരുക്കുക.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള സംയോജിത പദ്ധതികള്‍ക്ക് രൂപം നല്‍കി. ഈ വിഭാഗത്തിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവുന്ന വിധത്തില്‍ പദ്ധതി രൂപീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്‌കോളര്‍ഷിപ്പ് തുക ഗ്രാമപഞ്ചായത്തുകളും സഹായോപകരണങ്ങള്‍ക്ക് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളും തുക വകയിരുത്തും. പാലിയേറ്റീവ് കെയര്‍ കൂടുതല്‍ രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിനായി വിപുലപ്പെടുത്തുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിച്ചു. ഒരു വാര്‍ഡിന് 10000 രൂപ വീതം ജില്ലാപഞ്ചായത്ത് വിഹിതം നല്‍കുന്നതിനാണ് നിര്‍ദ്ദേശം.കായികമേഖലയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനും സംയോജിത പദ്ധതി തയ്യാറാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.