കണ്ണൂര്‍: ഈ വര്‍ഷത്തെ ലോക വ്യാപാരമേളയില്‍ പങ്കെടുക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഒരുക്കങ്ങള്‍ തുടങ്ങി. ആഫ്രിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ, ഏഷ്യ, അമേരിക്ക ഭൂഖണ്ഡങ്ങളിലെ വികസിത മാര്‍ക്കറ്റുകള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് മേളക്ക് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ചൈന, കൊറിയ, തായ്‌ലന്റ്, ജപ്പാന്‍, സിംഗപ്പൂര്‍, ചൈന, ഉഗാണ്ട, ഇറാന്‍, ടാന്‍സാനിയ, മ്യാന്‍മര്‍, ഘാന, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഉത്പ്പന്നങ്ങളുമായി പരിചയപ്പെടുവാനാണ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഉദ്ദേശിക്കുന്നത്. ചേമ്പര്‍ മെമ്പര്‍മാര്‍ക്കും മറ്റ് വ്യവസായ മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും അവരവരുടെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും അവിടത്തെ ഉത്പ്പന്നങ്ങള്‍ കാണുവാനും ഗുണനിലവാരം മനസ്സിലാക്കി അതില്‍ ഉപയോഗിച്ചിരുന്ന നൂതന സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുവാനും അതുവഴി നമ്മുടെ വ്യാപാര വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉത്പ്പന്നങ്ങളെക്കുറിച്ച് അറിയുനുമുള്ള അവസരമാണ് ചേമ്പര്‍ ഒരുക്കുന്നത്. സാധാരണ സംരംഭകര്‍ക്ക് അപ്രാപ്യമായ ഇത്തരം മേളകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ടാണ് സംരംഭകര്‍ക്ക് സന്ദര്‍ശിക്കുവാനുള്ള അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ 04792703399 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















