കണ്ണൂര്: ക്ഷേത്രങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളെയും വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും സമൂഹം തിരിച്ചറിയണമെന്ന് ശാന്തിക്ഷേമ സഭ കണ്ണൂര് ജില്ലാ കമ്മറ്റി രൂപീകരണയോഗം അഭിപ്രായപ്പെട്ടു. ഓലായിക്കര കണ്വമംഗലം വിഷ്ണു ക്ഷേത്രത്തിന് നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമത്തെ യോഗം ശക്തിയായി അപലപിച്ചു. എം.ഷാജി നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം.പി.രാധാകൃഷ്ണന്‍, എം.നാരായണന്‍ നമ്പൂതിരി, വി.കെ.കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി നീരജ്-പ്രസിഡണ്ട്, കൃഷ്ണന്‍ നമ്പൂതിരി-വൈസ് പ്രസിഡണ്ട്, ഷാജി എം നമ്പൂതിരി-സെക്രട്ടറി, കെ.കെ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി-ജോയന്റ് സെക്രട്ടറി, ദാമോദരന്‍ നമ്പൂതിരി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















