തലശ്ശേരി: നഗരസഭയിലെ ശുചീകരണ തൊഴിലാളിയെ വഴിയോര കച്ചവടക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. മഞ്ഞോടിയിലെ പ്രഥമാലയത്തില്‍ ഉമേഷിനെയാണ്(42)മര്‍ദ്ദനമേറ്റ നിലയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ പുതിയ ബസ് സ്റ്റാന്റില്‍ വെച്ചാണ് സംഭവം. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സംഭവം. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സംഭവം. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനധികൃതമായി നിര്‍മ്മിച്ച് ചായക്കട നടത്തുന്ന ടെന്റ് പൊളിച്ചുമാറ്റാന്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഷീറ്റുകള്‍ മാറ്റുമ്പോഴാണ് സിപിഎമ്മുകാരനായ മനാഫ് അടിച്ചു പരിക്കേല്‍പ്പിച്ചതത്രെ. ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് ഉമേഷ്. പോലീസ് അന്വേഷണം ആരംഭിച്ചു.
















