തലശ്ശേരി: ഏപ്രില്‍ 7 മുതല്‍ വയനാട്ടില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് വേണ്ടി തയ്യാറെടുക്കുന്ന യോഗ്യരായ യുവാക്കള്‍ക്ക് ബ്രണ്ണന്‍ കോളേജ് എക്‌സ് എന്‍സിസി അസോസിയേഷന്‍ സൗജന്യമായി കായിക പരിശീലനം നല്‍കുന്നു. താത്പര്യമുളള യുവാക്കള്‍ 13 ന് രാവിലെ 7.30 ന് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഓടുമ്പോള്‍ ധരിക്കാനുളള ഡ്രസ്സ് എന്നിവ കൂടെ കൊണ്ടുവരണം.
കഴിഞ്ഞ ആറു വര്‍ഷങ്ങളായി സൗജന്യ കായിക പരിശീലനവും എഴുത്തു പരീക്ഷയുടെ ക്ലാസുകളും നടത്തി 800 ല്‍പ്പരം യുവാക്കള്‍ക്ക് ബ്രെക്‌സ ആര്‍മിയില്‍ പ്രവേശനം ലഭ്യമാക്കിയിട്ടുണ്ട്.
















