കുറ്റിയാട്ടൂര്‍: കഴിഞ്ഞദിവസം കുറ്റിയാട്ടൂര്‍ മേഖലയിലെ ചെറുവത്തലമൊട്ട, ചട്ടുകപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ സിപിഎമ്മിന്റെ കൊടികളും കൊടിമരങ്ങളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ മേഖളയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സമ്മര്‍ദ്ധത്തിന് വഴങ്ങി കള്ളക്കേസെടുക്കാനുള്ള പോലീസ് നീക്കത്തില്‍ വ്യാപക പ്രതിഷേധം. മേഖലയില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇരുട്ടിന്റെ മറവില്‍ സിപിഎമ്മിലെ ചില ഗൂഡശക്തികള്‍ പോസ്റ്ററുകളും മറ്റും നശിപ്പിക്കുകയും ഇതിന്റെ ഉത്തരവാദിത്തം സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെക്കുകയും ചെയ്യാനുളള നീക്കമാണ് നടക്കുന്നത്. സിപിഎമ്മിന്റെയും പോലീസിന്റെയും നടപടികളില്‍ ബിജെപി കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
















