കണ്ണൂര്‍: വീടിന് പെട്രോളൊഴിച്ച് തീക്കൊളുത്തി അതിനകത്ത് ഉറങ്ങിക്കിടക്കുന്നവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. പാറക്കണ്ടിയിലെ രേഖയുടെ വീടിനാണ് ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രേഖയുടെ സഹോദരീ ഭര്‍ത്താവ് മഠത്തില്‍ വീട്ടില്‍ സുരേഷ് ആണ് പിടിയിലായത്. സുരേഷ് ഭാര്യയെ ഉപേക്ഷിച്ചതാണ്. അവര്‍ക്ക് രേഖ സംരക്ഷണം നല്‍കുന്നതാണത്രെ വീടിന് തീയിടാന്‍ കാരണം. തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാര്‍ തീയണച്ച് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സുരേഷ് പിടിയിലായത്.
















