നടുവില്‍: നടുവില്‍ എസ്എന്‍ഡിപി ശാഖായോഗം സുവര്‍ണ്ണ ജൂബിലി ആഘോഷം ഇന്ന് വൈകുന്നേരം 6 മണിക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിക്കും. സുവര്‍ണ്ണ ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും ചടങ്ങില്‍ വെള്ളാപ്പള്ളി നിര്‍വ്വഹിക്കും. 5മണിക്ക് വാദ്യമേളങ്ങളോടെ വെള്ളാപ്പള്ളിയെ സ്വീകരിക്കും. രാവിലെ 9 മുതല്‍ ഗുരുസ്മരണ, 9.30ന് പതാക ഉയര്‍ത്തല്‍, രാത്രി 9ന് തിരുവാതിര, 9.30ന് നാടകം എന്നിവയും ഉണ്ടാകും.
















