മട്ടന്നൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 5പവന്‍ തൂക്കം വരുന്ന താലിമാല കവര്‍ന്നതായി പരാതി. നെല്ലൂന്നിയിലെ കെ.ചന്ദ്രഭാനുവിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം മാല നഷ്ടപ്പെട്ടത്. ചന്ദ്രഭാനുവിന്റെ ഭാര്യ ജയശ്രീയുടെ മാലയാണ് മോഷണം പോയത്. ജയശ്രീയും രണ്ട് മക്കളും ഭര്‍തൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ചന്ദ്രഭാനു വിദേശത്താണ്. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഉറക്കമുണര്‍ന്നപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീടാണ് അലമാരയില്‍ സൂക്ഷിച്ച താലിമാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. മട്ടന്നൂര്‍ എസ്‌ഐ കെ.വി.സ്മിതേഷിന്റെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
















