Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അധികൃതരുടെ അനാസ്ഥ: മയിച്ചയില്‍ വാഹനാപകടം നിത്യസംഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 01:47 pm IST
inKasargod

നീലേശ്വരം: കാര്യങ്കോട് പാലത്തിന് തൊട്ട് തെക്ക് ഭാഗത്ത് മയിച്ച വളവ് വാഹനാപകട മേഖലയാണ്. വീതി കുറഞ്ഞ റോഡില്‍ മറികടക്കുമ്പോഴും എതിര്‍ ദിശകളില്‍ വരുമ്പോഴും അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ താഴെ വെള്ളക്കെട്ടിലേക്ക് വീഴുന്നത് നിത്യ സംഭവമായി തീര്‍ന്നിരിക്കുകയാണ്. വൈദ്യുതി പോസ്റ്റിലിടിച്ച് താഴെ വീഴാതെ നിന്ന കാറില്‍ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ ഗുരുതരമായി ഷോക്കേറ്റ് ഒരു കൈ നഷ്ടപ്പെട്ട യുവാവിന് ധനസഹായം പോലും നല്‍കാതെ അധികൃതരും സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയതായി നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ മണിക്കൂറുകളോളം മയിച്ച ദേശീയപാത ഉപരോധിച്ചപ്പോള്‍ കളക്ടര്‍ റോഡ് വീതി കൂട്ടുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്ന് ഫോണിലൂടെ സമരക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വീതികുറഞ്ഞ റോഡിന്റെ വശങ്ങളില്‍ മണ്ണിറക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്. പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാരേയും യാത്രക്കാരേയും വിഡ്ഡികളാക്കിക്കൊണ്ട് അധികൃതര്‍ നല്‍കിയ വാഗ്ദാനം മറന്ന മട്ടാണ്. അപകടങ്ങള്‍ കുറയ്‌ക്കാനെന്ന് പറഞ്ഞ് ദേശീയപാതയില്‍ പുതുതായി നിര്‍മ്മിച്ച അനേകം ഹമ്പുകള്‍ അശാസ്ത്രീയമാണെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രികാലങ്ങളില്‍ അമിത വേഗത്തില്‍ വരുന്ന ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും ഹമ്പ് കടക്കുമ്പോഴുണ്ടാകുന്ന ഭീകരശബ്ദം പരിസരവാസികളുടെ ഉറക്കം കെടുത്തുകയാണ്. തുടക്കത്തില്‍ വാഹനം അപകടത്തില്‍ പെട്ടതാണെന്ന് കരുതി പ്രദേശവാസികള്‍ ഓടിക്കൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വീതികുറഞ്ഞ പാതയോരത്ത് കൂനകളായി കൂട്ടിയിട്ട മണ്ണ് വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കാര്യങ്കോട് പാലത്തിന്റെ തൂണുകള്‍ക്ക് കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. സൂക്ഷ്മ പരിശോധനക്കെത്തിയ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്ത് കാണുന്ന പാലത്തിന്റെ തൂണുകളില്‍ സിമെന്റ് മിശ്രിതമുപയോഗിച്ച് മിനുക്കുപണി ചെയ്യുക മാത്രമാണ് അധികൃതര്‍ ചെയ്തത്. കാര്യങ്കോട് പാലത്തിലും, തൊട്ട് കിടക്കുന്ന കാര്യങ്കോട് വളവിലും വീണ്ടും ഒരപകടം വന്നാല്‍ മാത്രമേ ഇനി അധികൃതര്‍ കണ്ണു തുറക്കൂവെന്നാണ് മുന്‍കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.