എടക്കര: എലിയോട് മലയിലെ കാടും നീരൊഴുക്കും ജൈവ വൈവിധ്യവും സംരക്ഷിക്കാന്‍ വള്ളിക്കാട്ട് കാവ് പ്രകൃതി സംരക്ഷണസമിതി അധികൃതര്‍ക്ക് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയുടെ ഭാഗമായി ‘എന്റെയും ഒരു കൈ യൊപ്പ്’ കാമ്പയിന്‍ ഇന്ന് രാവിലെ 9 മണിക്ക് വള്ളിക്കാട്ട് കാവ് പരിസരത്ത് നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ഹരജിയില്‍ കൈയൊപ്പ് ശേഖരിക്കും.
















